വേങ്ങര: ഇന്റർനാഷണൽ വിമൻസ് ഡേ ആചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിമൻസ് ഡെവലപ്മെന്റ് സെലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. “ഫെമില്ല” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് സർവകലാശാല വിമൻസ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അദ്ധ്യാപിക ഡോ: മോളി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. മാനേജ്‌മന്റ് സ്റ്റഡീസ് വിഭാഗം തലവൻ അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ല്യൂ ഡി സി കോർഡിനേറ്റർ വി ധന്യ ബാബു സ്വാഗതം ആശംസിച്ചു. സി അബ്ദുൽ ബാരി, പി രമണി എന്നിവർ സംസാരിച്ചു.


