വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി ഡിപ്പാർട്മെന്റ് അസോസിയേഷൻ യൂനോയ 2019 ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഹിപ്നോട്ടിസം ട്രെയിനിങ് സംഘടിപ്പിച്ചു. ഉപബോധ മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് മനസ്സിന്റെ നിഗൂഡതകളെ കെട്ടഴിക്കുന്ന ഹിപ്നോട്ടിസത്തിന്റെ സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതായിരുന്നു യൂനോയ 2019. പരിപാടിയുടെ ഉദ്ഘാടകനും വളാഞ്ചേരി മർക്കസ് കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവിയുമായ ഷാഹിദ് പയ്യന്നൂർ വിഷയാവതരണം നടത്തി. സ്നേഹം മനുഷ്യ മനസ്സിന്റെ അമൂല്യമായ സമ്പത്ത് എന്ന ആശയത്തിലൂന്നിയ സൈക്കോ ഡ്രാമയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡിപ്പാർട്മെൻറ് അദ്ധ്യാപിക നീനു അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി സഹ്‌ല സ്വാഗതം പറഞ്ഞു. കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി, കോമേഴ്‌സ് വിഭാഗം മേധാവി നവാൽ മുഹമ്മദ്, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല എന്നിവർ സംസാരിച്ചു.
