News

പരിസ്ഥിതി ദിനത്തിൽ ‘എന്റെ മരം നന്മ മരം’ പദ്ധതിയുമായി മലബാർ കോളേജ് കൊമേഴ്‌സ് വിഭാഗം

Reporter: Muhsin Rahman, III BA MUltimedia

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്‍സ് വിഭാഗം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘എന്റെ മരം നന്മ മരം’ എന്ന പദ്ധതി ഈ വർഷം നടപ്പാക്കി. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ സമയത്ത് വിദ്യാർഥികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാടിയിൽ പങ്കുചേർന്നു. പരിപാടിക്ക് ആശംസ അർപ്പിച്ച് കൊണ്ടും കോവിഡ് കാലത്ത് പരിസ്ഥിതി ദിന പരിപാടികൾ എങ്ങനെ സംഘടിപ്പിക്കാം എന്നതിനെ കുറിച്ചും കണ്ണമംഗലം കൃഷി ഓഫീസർ ജംഷീദ് കെ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ നവാൽ മുഹമ്മദ്‌ പി കെ, ഫൈസൽ ടി എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ സാബു കെ റസ്തം നന്ദി പറഞ്ഞു. വിദ്യാർത്ഥികളായ ഷാഹിദ്, മുസ്തഫ, സഹദ്, ഷഹീം എന്നിവർ പങ്കെടുത്തു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *