വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട് ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു. രണ്ടാം കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ ചിരികളോടെ കാലൻ കുട കുത്തിപിടിച്ച് അവർ കോളേജ് സെമിനാർ ഹാളി ലേക്ക് നടന്നു. കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച ‘മഴത്തുള്ളികൾ ‘ മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും , വായന വാരാഘോഷാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വായന മത്സരത്തിനുള്ള മത്സരാർത്ഥികളായും എത്തിച്ചേർന്നതായിരിന്നു അവർ. വീടും പേരും വയസ്സും ചോദിച്ച് വളണ്ടിയർമാർ അവർക്ക് ചുറ്റും കൂടി. കോളേജിലെ ഭാഷാസമിതിയുടെയും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗസിലിന്റെയും വേങ്ങര സായം പ്രഭ ഹോമിന്റെയും സഹകരണത്തോടെ നടത്തിയ വയോജന സൗഹൃദ വായന മത്സരത്തിൽ എല്ലാ കാരണവന്മാരും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്നു നടന്ന ‘മഴയോർമ്മ പങ്കുവെക്കൽ’ അനുഭവങ്ങളുടെ കെട്ടഴിക്കലായിരുന്നു. വറുതിയുടെയും ചേമ്പില ചൂടിയതിന്റെയും വെള്ളപ്പൊക്കത്തിന്റെയുമൊക്കെ ഓർമ്മകൾ പങ്കുവെച്ച് അവർ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചഉം ഗൃഹാതുരത്വത്തിന്റെ തീചൂളയിലേക്ക് വളണ്ടിയർമാരെയും അധ്യാപകരെയും കൈ പിടിച്ച് നടത്തി. സൗഹൃദ വായന മത്സരത്തിൽ ശങ്കരൻ ടി. പി, ഭാസകരൻ വി, എന്നിവർ യഥാക്രമം ഒന്ന് , രണ്ട് സ്ഥാനങ്ങളും അബു ഹാജി, അബ്ദുറഹ്മാൻ ഹാജി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് നടന്ന ‘വായന മഴ’ സെഷൻ പി.എസ്.എം.ഒ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശരീഫ്.പി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, മാനേജ്മെന്റ് കമ്മിറ്റി അംഗം അലി അക്ബർ പി.കെ, ലൈബ്രറി കൗണ്സില് താലൂക്ക് സെക്രട്ടറി സോമനാഥൻ മാസ്റ്റർ, എൻ.എസ് .എസ് പ്രോഗ്രാം ഓഫിസർ സി. അബ്ദുൽ ബാരി, ഭാഷ സമിതി കോഡിനേറ്റർ ജിഷ.പി, മുഹമ്മദ് അലി ടി, സുജിത് മാസ്റ്റർ, ഇബ്രാഹീം അടക്കാപുര, സൽമാനുൽ ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.
Related Articles
ഐഡിയോൺ 2.0: ആശയ പ്രദർശനം
Views: 268 വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ,ഇന്നവേഷൻ ആൻഡ് ഒൻഡ്രിപെനെർഷിപ്പ് (ഐ ഈടിസി) വിദ്യാർഥികൾക്കായി ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് തലത്തിൽ നടത്തിയ ഐഡിയ പിച്ചിംഗ് വർക്ക്ഷോപ്പ് വഴി തിരഞ്ഞെടുത്ത 15 ടീമുകൾ ഫൈനൽ റൗണ്ടിൽ മത്സരിച്ചു. വിവിധ തലങ്ങളിൽ പ്രാമുഖ്യം ചെലുത്തിയ ജഡ്ജസുകളായ സനൂഫലി, ജാബിർ അലി,സുഹൈൽ പി ഐ എന്നിവർ 3 ടീമുകളെ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു പുതിയ സംരംഭം തുടങ്ങാൻ തിരഞ്ഞെടുക്കുകയും ചെയ്തു.വുമൺസ് ഡെവലപ്പിനായി അവതരിപ്പിച്ച ശിയ ആൻഡ് […]
ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് എന്ന ശീർഷകത്തിൽ എൻ സി സി ഉപന്യാസ മത്സരം സംഘടിപ്പിച്ചു
Views: 139 റുഷ്ദ തഹ്സീൻ പി.സി (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ സി സി കേഡറ്റുകൾ ഡിസംബർ 13 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് “ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ്” എന്ന ശീർഷകത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. എൻ സി സി മേധാവി സാബു കെ.രസ്തം, സർജന്റ് അനഘ അഭിനവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നമ്മുടെ ജീവിതത്തിൽ ധ്യാന്യത്തിനുള്ള പങ്കിനെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു.
ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
Views: 9 വേങ്ങര: അസാപിന്റെ സഹകരത്തോടുകൂടി ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്സ്മെന്റ് സെല്ലും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ ബിഷാറ എം ഉത്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്സ്മെന്റ് സെൽ കോഡിനേറ്റർ നമീർ എം സ്വാഗതം ആശംസിച്ചു. സെപ്റ്റംബർ 26,28,29 തീയ്യതികളിലായി നടന്ന പരിപാടിയിൽ ജില്ലയിൽനിന്നുള്ള അസാപിന്റെ ആറ് എക്സികുട്ടീവ് […]