Reporter: Dinoop, II BA Multimedia
വേങ്ങര: എനർജിയ സ്പോർട്സ് മീറ്റിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ഓനിക്സ് ടീം കിരീടം ചൂടി. ടൂർണമെന്റിന്റെ ഔദ്യോഗിക ഉൽഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി നിർവഹിച്ചു. ആദ്യറൗണ്ട് മത്സരങ്ങളിൽ ടീം ഒപാലും ഉം ആമ്പറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആംബറിനായിരുന്നു വിജയം. ഓനിക്സ്ഉം ടോപ്പസും ഏറ്റുമുട്ടിയ രണ്ടാം മൽത്സരം ടൈബ്രേക്കറിലും സമനില പാലിച്ചപ്പോൾ ടോസിന്റെ ആനുകൂല്യത്തിൽ ടീം ഓനിക്സ് ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ മൂന്നാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ മുഹമ്മദ് റമീസ് നേടിയ എതിരില്ലാത്ത ഒരു ഗോളിന് ഓനിക്സ് ടീം കിരീടം ചൂടി.