News

പുതിയ വിദ്യാർത്ഥി യൂണിയൻ നിലവിൽ വന്നു

ഫാത്തിമ ഇർശിഫ .ടി (1st sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒക്ടോബർ 9 ന് നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പുതിയ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ പ്രചാരണങ്ങൾക്കും സജീവമായ വോട്ടെടുപ്പിനുമൊടുവിൽ ഉത്സവസമാനമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

മൂന്നാം വർഷ വിദ്യാർത്ഥി നിഹാദ് ഉസ്മാനാണ് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചത്. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരിപാടികളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാകും മുഖ്യപരിഗണനയെന്ന് അദ്ദേഹം പ്രതികരിച്ചു. സി.ടി മുഹമ്മദ് നിഹാദ്, കെ.പി മുഹമ്മദ് റിഷാദ് എന്നിവർ യു.യു.സിമാരായി അനായാസ വിജയം കരസ്ഥമാക്കി. ജനറൽ സെക്രട്ടറിയായി കെ.മുഹമ്മദ്‌ ഇൻഷാദ്, വൈസ് ചെയർമാനായി പി.കെ ഹംദ, ജോയിൻ സെക്രട്ടറിയായി ഹുദ മറിയം, ജനറൽ ക്യാപ്റ്റനായി മുഹമ്മദ്‌ ദിൽഷാദ്, എഡിറ്ററായി ദിയ നൗറിൻ, ഫൈൻ ആർട്സ് സെക്രട്ടറിയായി മുഹമ്മദ്‌ യാമിൻ പനക്കൽ, ജോയിൻ സെക്രട്ടറിയായി ഹുദ മറിയം, ഒന്നാം വർഷ പ്രതിനിധിയായി മുഹമ്മദ്‌ നബീൽ കോട്ടയിൽ, രണ്ടാം വർഷ പ്രതിനിധിയായി മുഹമ്മദ്‌ നവാസ്, മൂന്നാം വർഷ പ്രതിനിധിയായി ആഷിർ കാപ്പിൽ എന്നിവർ എതിരില്ലാതെ വിജയിച്ചിരുന്നു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സജീവമായി പ്രവർത്തിക്കുമെന്ന് പുതിയ യൂണിയൻ ഭാരവാഹികൾ പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളിലെ അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് സയ്യിദത് ആയിഷ നഹാൻ (സൈക്കോളജി), കെ.കെ ഫാത്തിമ റുമൈസ കരുമണ്ണിൽ (ഇംഗ്ലീഷ്), അഹമ്മദ് റമീസ് വള്ളികാടൻ (ബി.ബി.എ), വി. മുഹമ്മദ്‌ സായിദ് (ബി.സി.എ), ടി. മുഹമ്മദ്‌ അഫ്സൽ (ഇക്കണോമിക്സ്), ടി.പി സാദിഖ് (കോമേഴ്‌സ്) എന്നിവർ നേരത്തെതന്നെ എതിരില്ലാതെ വിജയിച്ചിരുന്നു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെ ഷാറൂഖ് അഹമ്മദ് (ഇലക്ട്രോണിക്സ് അസോസിയേഷൻ), കെ. ജിഫിലി (മൾട്ടിമീഡിയ അസോസിയേഷൻ) എന്നിവരും വിജയം നേടി.
വിവിധ സംഘടനകളുടെ സജീവ സാന്നിധ്യം പ്രകടമായ തിരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളുടെ ശക്തമായ പ്രതിഫലനമായിരുന്നു. വിജയിച്ച പ്രതിനിധികൾ വിദ്യാർത്ഥി സമൂഹത്തിനായി ക്രിയാത്മകമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
യാതൊരു പരാതിക്കും ഇടനൽകാതെ കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ സഹായിച്ച എല്ലാവർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.ലിയാവുദ്ധീൻ വാഫി, സഹതിരഞ്ഞെടുപ്പ് ഓഫീസർ ഫസലുറഹ്‌മാൻ എന്നിവർ നന്ദി അറിയിച്ചു..

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *