News

“തട്ടും മുട്ടും താളം”; ആവേശമായി മലബാറിലെ മുട്ടിപ്പാട്ട്

കാർത്തിക് കെ (1st Semester BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എക്താര മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “തട്ടും മുട്ടും താളം” എന്ന പേരിൽ മുട്ടിപ്പാട്ട് പരിപാടി നടത്തി. സെപ്റ്റംബർ 19 ന് നടന്ന പരിപാടിയിൽ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ പങ്കെടുത്തു.

കോളേജിലെ ഹൗസ് കീപ്പിങ് സ്റ്റാഫും സംഗീതപ്രേമിയുമായ ബബിത പി. പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പരമ്പരാഗത മുട്ടിപ്പാട്ടുകൾ ക്യാമ്പസിൽ ആവേശം നിറച്ചു. വിദ്യാർത്ഥികൾക്ക് ജനകീയ കലാരൂപങ്ങളോടുള്ള അടുപ്പവും സംഗീതത്തിന്റെ ആനന്ദവും നൽകാൻ സാധിച്ചുവെന്ന് എക്താരാ മ്യൂസിക് ക്ലബ്‌ കോഡിനേറ്റർമാരായ ജിഷ പി, അബ്ദുൽ റഷീദ് എ.കെ എന്നിവർ അഭിപ്രായപ്പെട്ടു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *