News

സംഗീത പ്രതിഭകൾക്ക് വേദിയായി ഇക്താര ഓഡിഷൻ

ഫാത്തിമ റിഫ പി.പി (3rd sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇക്താര സംഗീത ക്ലബ്ബ് 2025–26 വർഷത്തേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് 13 ന് “കോൾ ഫോർ ഓഡിഷൻ” എന്ന പേരിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി ഓഡിഷൻ സംഘടുപ്പിച്ചു.

സംഗീത അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് വേദിയൊരുക്കുന്നതിനായി നടത്തിയ ഓഡിഷനിൽ കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഗായകർ പങ്കെടുത്തു. ഇക്താര സംഗീത ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജിലെ കലാപ്രതിഭകളെ കണ്ടെത്തി അവരെ വളർത്തി എടുക്കാൻ സഹായിക്കുന്നു. കൂടാതെ ഇവരുടെ സേവനം കോളേജിലെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പുതുമയും ഉണർവും നൽകുന്നു.
മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ജാസിം, അഹമ്മദ് ശാബിൻ (ബി.കോം ടി.ടി) ഷാഹുൽ ഹമീദ് (ഇലക്ട്രോണിക്സ്) എന്നിവരായിരുന്നു ഓഡിഷൻ വിധികർത്താക്കൾ. അധ്യാപകരായ ജിഷ പി, എ.കെ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *