അൻഷിയ എം.എം (2nd semester, BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ധ്വനി ആർട്സ് ഫെസ്റ്റിന് തുടക്കം കുറിച്ചു.
ജനുവരി മൂന്ന് വെള്ളിയാഴ്ച ഓഫ് സ്റ്റേജ് മത്സരങ്ങളിലൂടെയാണ് ധ്വനി ആർട്സ് ഫെസ്റ്റിന് തുടക്കം കുറിച്ചത് . രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മലയാളം പ്രബന്ധരചനയിലൂടെയാണ് ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു എന്നീ ഭാഷകളിൽ പ്രബന്ധരചന മത്സരം നടന്നു. ഉച്ചക്കുശേഷം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു എന്നീ ഭാഷകളിൽ ചെറുകഥ രചന മത്സരങ്ങളും നടന്നു.
യൂണിയൻ അംഗങ്ങളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്. ധ്വനികാലം ആഘോഷകരവും ആവേശകരവും ആക്കുകയാണ് മലബാറിലെ വിദ്യാർത്ഥികൾ