വേങ്ങര: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന് മലപ്പുറം ജില്ലാ സൈബർ ക്രൈം പോലീസ് ആവശ്യപ്പെട്ടു.
മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 29(K) ബറ്റാലിയൻ എൻ.സി.സി ആർമി യൂണിറ്റും മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനും സംയുക്തമായി സൈബർ സുരക്ഷ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ലിയാഹുദ്ധീൻ വാഫി സി. അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹിയായ അലി മേലേതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷാഫി പന്ത്രാലയും മരിയ ഇമ്മാനുവലും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സെഷൻ കൈകാര്യം ചെയ്തു. അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്. ഡോ.സാബു കെ റെസ്തം,
റിതുരാജ് ടി എന്നിവർ സംസാരിച്ചു.
ശക്തമായ പാസ്സ്‌വേർഡ്‌കൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും, ജ്യൂസ് ജാക്കിങ്, ഹണി ട്രാപ്, ഡീപ് ഫേസ് വീഡിയോ കാൾ തട്ടിപ്പ് എന്നിവയെ പറ്റിയും കൂടുതൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സി.പി.ഓ കെ.എം ഷാഫി ആവശ്യപ്പെട്ടു.