News

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഇ.എം ഫസ്മിൻ ഹാരിസ്, പി. അർജുൻ ദാസ് എന്നിവർ ക്യാമ്പസ് പ്ലേസ്മെന്റിൽ ഇടം നേടി

ഫാത്തിമ ഹിബ .പി (1st Sem 1 BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളായ ഇ.എം ഫസ്മിൻ ഹാരിസ്, (ഇൻഡീസ് ഐ ടി സൊല്യൂഷൻ) പി. അർജുൻ ദാസ് (നെപ്റ്റോൺ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്) എന്നിവർ പ്രശസ്ത ഐ.ടി. സ്ഥാപനങ്ങളിൽ ക്യാമ്പസ് പ്ലേസ്മെന്റിൽ ഇടം നേടി.

വിദ്യാർത്ഥികളുടെ ഈ നേട്ടം കോളേജിന് അഭിമാനമാണെന്നും വിദ്യാർത്ഥികളുടെ കഠിനാധ്വാനം, അധ്യാപക മാർഗനിർദേശങ്ങൾ, കോളേജിന്റെ ട്രെയിനിംഗ് സെഷനുകൾ എന്നിവയാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നും കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകർ വ്യക്തമാക്കി.

പുതുതലമുറയെ ഐ.ടി മേഖലയിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്ന മലബാർ കോളേജിന്റെ ക്യാമ്പസ് പ്ലേസ്മെന്റ് പ്രവർത്തനങ്ങൾ തുടർച്ചയായി മികച്ച ഫലങ്ങൾ കൈവരിക്കുന്നു എന്നത് കോളേജിന് വലിയ അഭിമാനമാണ്

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *