Jesla Sherin P.P (3rd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ കൊമേഴ്‌സ് (ട്രാവൽ ആൻഡ് ടൂറിസം) വകുപ്പ്, ഗോൾഡൻ വിങ്സ് കുന്നുംപുറം എന്നിവരുടെ സഹകരണത്തോടെ “ഗമയോടെ ഗൗണിൽ 2025” എന്ന പേരിൽ സർട്ടിഫൈഡ് പ്രൊഫഷണൽ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.പി.സി.എ) ആഡ് ഓൺ കോഴ്സിന്റെ കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 11 ന് കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.
2024-25 അധ്യയന വർഷത്തിൽ സി.പി.സി.എ കോഴ്സ് പൂർത്തിയാക്കിയ കഴിഞ്ഞ വർഷത്തെ ഒന്നും, രണ്ടും വർഷ വിദ്യാർത്ഥികളായ 17 പേർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പരിപാടിയിൽ എം.സി.എ.എസ് ചെയർമാൻ മൻസൂർ കോയ തങ്ങൾ, പ്രിൻസിപ്പൽ പ്രൊ. ഡോ.സി. സൈദലവി, കൊമേഴ്‌സ് വിഭാഗത്തിലെ അധ്യാപകരായ നജ്മുന്നീസ ക ന്നോല, വി. സലീന, ഗോൾഡൻ വിങ്സ് സി.ഇ.ഒ കെ. ഷറഫുദ്ദീൻ, വിദ്യാർത്ഥി പ്രതിനിധിയായ സി. ഷാഹിമ എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ മുഖ്യ ആകർഷണമായ സർട്ടിഫിക്കറ്റ് വിതരണം ആവേശത്തോടെയാണ് നടന്നത്. പ്രിൻസിപ്പൽ പ്രൊ. ഡോ. സി.സൈദലവി നൈപുണ്യാധിഷ്ഠിത പ്രൊഫഷണൽ കോഴ്സുകളുടെ പ്രാധാന്യം വിശദീകരിക്കുകയും വിദ്യാർത്ഥികൾ ഭാവിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നും അദ്ദേഹം പരിപാടിയിൽ അഭിപ്രായപ്പെട്ടു.




