News

കലാസ്മി ആർട്സ് ഫലങ്ങൾ ഇനി ഓൺലൈനിലൂടെയും

(Ummu Hafeefa 2nd sem Multimedia)

വേങ്ങര: വേങ്ങര മലബാർ കോളേജ്കോ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് കലോത്സവ മത്സരങ്ങളുടെ ഫലങ്ങൾ തത്സമയം ഓൺലൈനിലൂടെ ലഭ്യമാക്കി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫലങ്ങൾ ഇനി നേരിട്ടറിയാം. കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഓൺലൈൻ സ്കോർ ബോർഡിലൂടെ ഓൺസ്റ്റേജ്, ഓഫ്സ്റ്റേജ് മത്സരങ്ങളുടെ ഫലം അറിയാവുന്നതാണ്. പ്രധാനമായും ഗാലറി, ലീഡർ ബോർഡ്, സ്കോർ, ഓരോ ഇനത്തിൻ്റെയും വ്യക്തികത വിവരങ്ങൾ എന്നിവ ഓൺലൈൻ സ്കോർബോർഡിലൂടെ ലഭ്യമാണ്. ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥികളായ അഫ്നാൻ, സെയ്ദ് മാഹിർ അബ്ദുള്ള എന്നിവരാണ് പുതിയ സാങ്കേതിക വിദ്യയുടെ പിന്നിൽ പ്രവർത്തിച്ചത്. കംപ്യൂട്ടർ സയൻസ് അധ്യാപകൻ അസ്ക്കറലി കെ.ടിയുടെ നേതൃത്വത്തിലാണ് സാങ്ങേതികത വികസിപ്പിച്ചത്. ഫലങ്ങൾ ഉടനടി ഓൺലൈൻ സ്കോർ ബോർഡിൽ ലഭിക്കുന്നതാണ്. കൂടാതെ ഡൗൺലോഡ് ഓപ്ഷനും ലഭ്യമാണ്. മത്സര ഫലങ്ങളുടെ ഓൺലൈൻ ലിങ്ക്.
https://bca-mcas.github.io/Kalasmi2023-24/

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *