ശിഫ.പി (2nd semester Ba multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റുഡിസിൽ ബിസിനസ് രംഗത്ത് പുതിയ മാറ്റത്തിന് വഴി ഒരുക്കി കൊണ്ട് കൊമേഴ്‌സ് വകുപ്പ്. എക്സിബിഷനും മറ്റു ഗെയിംസുമായിരുന്നു ഇതിൽ പ്രധാനമായും.19 ബുധൻ രാവിലെ പതിനൊന്നരയോടെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ലിയാവുദ്ധീൻ വാഫി ഉദ്ഘാടനം ചെയ്തു.
മിസ്ട്രീ ബോക്സും മറ്റു സ്റ്റാളുകളും ഗെയ്മിന്റെ ഭാഗമായി. ഫോട്ടോ എടുക്കുന്നതിന് വേണ്ടി ഫോട്ടോ ബൂതും സജ്ജീകരിച്ചു. പെയിന്റിംഗ്സ്, സ്പോട് ഫ്രയിമിങ് എന്നിവയും എക്സിബിഷനിൽ ഒരുക്കി. എയർപോർട്ട് തീമിലുള്ള വസ്തുക്കൾ പ്രദർശനത്തിനായി അവർ ഉപയോഗിച്ചു. ഐ.സി.എം.സ്, ഗോൾഡൻ വിങ്സ്, സ്റ്റഡി അബ്രോട് എന്നീ സ്ഥാപനത്തിൽ നിന്ന് ആളുകൾ എത്തിയിരുന്നു.
കരിയർ ഗൈഡൻസിന്റെ വിവിധ സെഷനുകൾ സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികളെ അവരുടെ ഉയർന്ന പഠനങ്ങൾക്കും, ജോലി സാധ്യതകൾക്കും തുടക്കം കുറിക്കുന്നതിന് ഉപകാരപ്രദമായി. ഉച്ചക്ക് രണ്ട് മണിയോടെ പരിപാടി സമാപിച്ചു. പരിപാടിയുടെ അവസാനം ഗാന മേളയും നടന്നു. നവാൽ മുഹമ്മദ്, ഫൈസൽ ടി, സാബു കെ രസ്തം, റാഷിദ ഫർസാത്, നജ്മുന്നീസ, സലീന, റിൻഷീന, ഇർഷാദ് മുടികൊട്, ഹസീബ് എന്നിവർ സംസാരിച്ചു.