നാജിയ ചുക്കൻ (1st semester Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ഒക്ടോബർ പത്തിന്ന് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും സ്വന്തമാക്കി വീണ്ടും മുൻ യൂണിയൻ തന്നെ ഭരണം നിലനിർത്തി.
2024-2025 അധ്യായന വർഷത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഫർഹാന പർവീൻ വി.കെ (ഒന്നാം വർഷ പ്രതിനിധി), മുഹമ്മദ് നസീഫ്.ടി (ജനറൽ ക്യാപ്റ്റൻ), ബരീര ബാനു.പി (മൾട്ടിമീഡിയ അസോസിയേഷൻ ), മുഹമ്മദ് ഷാദിൽ പി.കെ (ബിസിഎ അസോസിയേഷൻ)
എന്നിവരാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളെ തോൽപ്പിച്ച് കൊണ്ട് വിജയം കരസ്തമാക്കിയത്. ഒക്ടോബർ അഞ്ചിന് ശനിയാഴ്ച നടന്ന നോമിനേഷനിൽ പ്രക്രിയ അവസാനിച്ചപ്പോൾ മുൻ യൂണിയൻ തന്നെ എതിരാളികളില്ലാതെ ജയം ഉറപ്പിച്ചിരുന്നു. മുഹമ്മദ് യാസിർ.പി.പി (ചെയർമാൻ), സുഹാദ (വൈസ് ചെയർമാൻ), മുഹമ്മദ് യാമിൻ (ജനറൽ സെക്രട്ടറി), നിഹാദ് ഉസ്മാൻ, മുഹമ്മദ് മുസ്തഫ (യു.യു.സി), നഫീല കെ.കെ (സൈക്കോളജി അസോസിയേഷൻ), ഹുദാ മറിയം (ഇംഗ്ലീഷ് അസോസിയേഷൻ), കദീജ നഷീദ.സി (ഇലക്ട്രോണിക്സ് അസോസിയേഷൻ), യഹിയ.കെ (എക്കണോമിക്സ് അസോസിയേഷൻ), മുഹമ്മദ് ഷഹീൻ.എൻ.കെ (കൊമേഴ്സ് അസോസിയേഷൻ ), മുഹമ്മദ് അഫ്സൽ (രണ്ടാം വർഷ പ്രധിനിധി), അംജദ്. പി.എം (ബിബിഎ അസോസിയേഷൻ), ഹിഷാം ഹംസ (മൂന്നാം വർഷ പ്രതിനിധി), ബിൻഷ. യു.കെ (ജോയിൻ സെക്രട്ടറി), നിമൽ. വി (സ്റ്റുഡന്റ് എഡിറ്റർ), മുഹ്സിന തസ്‌ലിൻ (ഫൈൻ ആർട്സ്സ് സെക്രട്ടറി) എന്നിവരാണ് ആദ്യം ജയം ഉറപ്പിച്ചിരുന്നത്. രാവിലെ 9.30 ന് തുടങ്ങിയ പോളിംഗ് ഉച്ചക്ക് 12.30 ന് സമാധാനപരമായി അവസാനിച്ചു. തുടർന്ന് ഉച്ചക്ക് രണ്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണൽ മൂന്ന് മാണിയോട് കൂടി മുഴുവൻ വോട്ടുകളും എണ്ണിത്തീർന്നു. റിട്ടേണിംഗ് ഓഫിസർ ഡോ. ലിയാവുദ്ധീൻ വാഫി ഫലം പ്രഖ്യാപിച്ചു