വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ കോളേജ് മാഗസിന്‍ ‘പേക്കൂത്ത്’ സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് പ്രിൻസിപ്പാൾ ഡോ യു സൈതലവിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മാനേജർ മജീദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം ഷിഫാ. എം, മാനേജ്‌മന്റ് കമ്മറ്റി അംഗം പി കെ അലി അക്ബർ, പി ടി എ പ്രസിഡന്റ് എം കെ അബ്‌ദുൾ മജീദ്, അധ്യാപകരായ മുഹമ്മദലി ടി, ലിയാഉദ്ദീൻ വാഫി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റുഡന്റ് എഡിറ്റർ ഷാദിയ സി സ്വാഗതം പറഞ്ഞു. സ്റ്റാഫ് എഡിറ്റർ ജിഷ പി മാഗസിൻ പരിചയപ്പെടുത്തുകയും യൂണിയൻ സെക്രട്ടറി ഹർഷദ് ചേറൂർ ചടങ്ങിന് നന്ദിയും പറഞ്ഞു.
