വേങ്ങര: മഴവിൽ മനോരമ റിയാലിറ്റി
ഷോ ഫെയിം അനുനാഥിന്റെ മ്യൂസിക് ഫ്യൂഷൻ വിദാഹ് 2019 ന്റെ വേദിക്ക് സംഗീത ആസ്വാദനത്തിന്റെ നവ്യാനുഭവം പകർന്നു നൽകി. പുല്ലാങ്കുഴലിലും കീബോഡിലും നിരവധി ഹിറ്റ് സിനിമ ഗാനങ്ങൾ മലബാറിന്റെ തിരുമുറ്റത്ത് പെയ്തിറങ്ങി. ഓരോ ഗാനവും ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മ്യൂസിക് ഫ്യൂഷൻ അവതരണ ശൈലികൊണ്ടും ആസ്വാദന മികവിലും വ്യത്യസ്തത പുലർത്തി. തുടർന്ന് കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.