വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ കോളേജ് ഡേ വിദാഹ് 2019 കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം ഹകീം തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ അബ്ദുൾ മജീദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ യു സൈതലവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ എം അബ്ദുൾ മജീദ്, ഫസലു റഹ്മാൻ, യൂസഫ് അലി വലിയോറ, ഫൈസൽ ടി എന്നിവർ ആശംസകൾ നേർന്നു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Related Articles
ക്യാമ്പസ് യുവത്വം ഉത്തമ പൗരന്മാരായി വളരണം: കുരികേഷ് മാത്യു
Views: 190 Reporter BEEVI SWABEERA, I BA Multimedia വേങ്ങര: ക്യാമ്പസുകളിലെ വിദ്യാർത്ഥി സമൂഹം നല്ല പൗരന്മാരായി വളരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ കുരികേഷ് മാത്യു അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് സ്റ്റഡീസിലെ കായികോത്സവം സ്പോർട്സ് ഫിയസ്റ്റ 2k19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസിലെ വിവിധ ഡിപ്പാർട്മെന്റുകൾ നാല് ഗ്രൂപ്പുകളായി അണിനിരന്ന പ്രൗഢഗംഭീരമായ മാർച്ച് പാസ്റ്റിലൂടെയാണ് ട്രാക്ക് ഉണർന്നത്. തുടർന്ന് വിവിധ ഇനങ്ങളിലായി നിരവധി കായിക […]
കോമേഴ്സ് വകുപ്പ് ഡി നോവ സംഘടിപ്പിച്ചു
Views: 6 അൻസിൽ അൻസാർ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര കൊമേഴ്സ് വകുപ്പ് ‘ഡി നോവോ’ എന്ന പേരിൽ പരിപാടിയും ബിസ്കോം 2.0 യുടെ ഉദ്ഘാടനവും നടത്തി. മൗലാന ഫാർമസി കോളേജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സർട്ടിഫൈഡ് ട്രെയിനറായ ആയിഷ എം ആണ് സെഷൻ നയിച്ചത്. എലവേറ്റ് യുവർ കരിയർ എന്ന വിഷയത്തിൽ എങ്ങനെയാണ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കോമേഴ്സ് വകുപ്പ് മേധാവി നവാൽ മുഹമ്മദ് […]
നാവിൽ രുചിയൂറും ‘കലവറ’ യൊരുക്കി മലബാർ കോളേജ്
Views: 249 (Anusree Ck 2nd sem Multimedia) വേങ്ങര: രുചിപ്രേമികൾക്ക് വ്യത്യസ്ത അനുഭവമൊരുക്കി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കലവറ എന്ന നാമത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഫുഡ് മസിൽമാൻ മുഹമ്മദ് അമീർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി സൈതലവി അധ്യക്ഷത വഹിച്ചു. ഒമ്പതാമത് വിദ്യാർത്ഥി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. മൾട്ടിമീഡിയ, സൈക്കോളജി, ഇലക്ട്രോണിക്സ്, ബി.സി.എ, ബി.ബി.എ, കൊമേഴ്സ്, ട്രാവൽ ആൻ്റ് ടൂറിസം, ഇംഗ്ലീഷ്, ഇകണോമിക്സ് എന്നീ പഠനവിഭാഗങ്ങളാണ് ഭക്ഷ്യമേളയിൽ പങ്കെടുത്തത്. നാടൻ വിഭവങ്ങൾ, […]