News

അഫ്ലഹ് അബ്ദുൽ അസീസിന് അമേരിക്കൻ സി എം എ

നിഹാല.ഒ (3rd Sem Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ബി.കോം സി.എ (2020 – 2023) ബാച്ച് വിദ്യാർത്ഥി അഫ്ലഹ് അബ്ദുൽ അസീസിന് അമേരിക്കൻ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി എം എ, യുഎസ്എ) യോഗ്യത നേടി. അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം ലഭിക്കുന്ന സി എം എ യുഎസ്എ യോഗ്യത നേടിയത് അഫ്ലാഹ്‌ അബ്ദുൽ അസീസിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കോളേജ് അധികൃതരും അധ്യാപകരും സഹപാഠികളും ചേർന്ന് അഫ്ലഹിനെ അഭിനന്ദിച്ചു.

അഫ്ലഹ് പഠനകാലത്ത് തന്നെ മികച്ച അക്കാദമിക് പ്രകടനവും കാഴ്ച വെച്ചിരുന്നു. അഫ്ലഹിന്റെ വിജയം കോളേജിനും സഹപാഠികൾക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *