Shahana (1st sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ ഇ ഡി സിയും വെൽ എം.സി.എ.എസും സംയുക്തമായി സംഘടിപ്പിച്ച ക്ലേ ശില്പശാല ‘ക്ലേ ഇറ്റ് കൂൾ ’ സെപ്റ്റംബർ 19ന് ഐ ഇ ഡി സി ഹാളിൽ വെച്ച് നടന്നു.
ക്ലേ ഉപയോഗിച്ച് കലാപരമായ മൂല്യമുള്ള മനോഹരമായ ശില്പങ്ങളും രൂപകല്പനകളും നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. വിദഗ്‌ധരുടെ മാർഗനിർദ്ദേശത്തോടെ വിദ്യാർത്ഥികളുടെ കലാസൃഷ്‌ടികളും ചിന്താ ശേഷിയും വികസിപ്പിക്കുന്നതാണ് ശില്പശാലയുടെ പ്രധാന പ്രത്യേകത.
വിദ്യാർത്ഥികൾക്ക് അക്കാദമിക മേഖലയ്ക്കപ്പുറം അവരുടെ കലാസമ്പത്തുകൾ പ്രകടിപ്പിക്കാനും സൃഷ്‌ടിപരമായ പുതുമകൾ കണ്ടെത്താനും പ്രചോദനം നൽകിയ വേദിയായിരുന്നുവെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു




