നാഫിഅ തെങ്ങിലാൻ, ഫാത്തിമ റിസ്‌വ.(3rd Sem BA Multimedia) എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ ചരിത്രത്താളുകൾ മറിക്കുമ്പോൾ ഈ രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം എന്നത് സ്വയംഭരണം നടത്താനുള്ള അവകാശവും, വിദേശാധിപത്യത്തിൽ നിന്നും മുഴുവൻ സ്വയം നിയന്ത്രണം കൈവശം വെയ്ക്കാനുള്ള നിലയും ആകുന്നു. സ്വന്തം ഭരണഘടന, നിയമം, ഭരണസംവിധാനം, സാമ്പത്തികനയം എന്നിവ ജനങ്ങളുടെ ഇഷ്ടാനുസരണം തീരുമാനിക്കാൻ കഴിയുന്ന അവസ്ഥയാണ് അത്. ഇന്ത്യയുടെ കാര്യത്തിൽ, ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിച്ച്, ജനങ്ങൾക്കു തന്നെ രാജ്യം നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയായി മാറുക എന്നതായിരുന്നു […]
News
പുനരുപയോഗ സന്ദേശവുമായി “റിവൈവ്” ശിൽപ്പശാല
ജെസല ഷെറിൻ പി.പി (3rd Sem BA Multimedia) വേങ്ങര: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ റിവൈവ് എന്ന പേരിൽ പുനരുപയോഗ ശിൽപ്പശാല സംഘടിപ്പിച്ചു. “സ്റ്റിച്ച് യുവർ സ്റ്റൈൽ, ക്യാരി യുവർ ടൈൽ” എന്ന ആശയവുമായി ഭൂമിത്രസേന ക്ലബിന്റെയും ഐ.ഇ.ഡി.സി ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് എസെഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ശിൽപ്പശാല സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈദലവി ഉദ്ഘാടനം ചെയ്തു. എസെഡ് ഫൗണ്ടേഷൻ സ്ഥാപകയായ മുഹ്സിന ആരീക്കൻ, സഹസ്ഥാപക പി. […]
അഫ്ലഹ് അബ്ദുൽ അസീസിന് അമേരിക്കൻ സി എം എ
നിഹാല.ഒ (3rd Sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ബി.കോം സി.എ (2020 – 2023) ബാച്ച് വിദ്യാർത്ഥി അഫ്ലഹ് അബ്ദുൽ അസീസിന് അമേരിക്കൻ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി എം എ, യുഎസ്എ) യോഗ്യത നേടി. അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം ലഭിക്കുന്ന സി എം എ യുഎസ്എ യോഗ്യത നേടിയത് അഫ്ലാഹ് അബ്ദുൽ അസീസിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കോളേജ് […]
കരിയർ കോൺക്ലേവ് സംഘടിപ്പിച്ചു കൊമേഴ്സ് വകുപ്പ്
ഫാത്തിമ റിസ്‌വ .എം ബി എ മൾട്ടിമീഡിയ (3rd Sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സി എ , സി എം എ , സി എസ് കോഴ്സുകൾക്കുള്ള കരിയർ കോൺക്ലേവ് സംഘടിപ്പിച്ചു. പഠന-തൊഴിൽ മാർഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, കമ്പനി സെക്രട്ടറി, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ, അന്താരാഷ്ട്ര തലങ്ങളിൽ ലഭ്യമായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുക, ശരിയായ പഠനരീതികളും പരീക്ഷാ തയ്യാറെടുപ്പുകളും വ്യക്തമാക്കുക, […]
“മലയാളം ക്യാപ്സ്യൂൾ”; ഡോ. ഫബീനയുടെ പുതിയ പുസ്തകം പുറത്തിറങ്ങി
റിദ എം പി (3rd Sem BA Multimedia) വേങ്ങര: മലയാളം ഐച്ഛികവിഷയമായ വിവിധ പരീക്ഷകൾക്കള്ള മികച്ച പഠനസഹായ ഗ്രന്ഥം പുറത്തിറങ്ങി. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളം വകുപ്പ് അധ്യാപിക ഡോ. ഫബീന ഇ.വി രചിച്ച “മലയാളം ക്യാപ്സ്യൂൾ” എന്ന ഗ്രന്ഥം പുറത്തിറങ്ങി. യുപിഎസ്‌സി പരീക്ഷകൾ, മലയാളം, എച്ച്.എസ്.ടി , എച്ച്.എസ്.എസ്.ടി, നെറ്റ്/ജെആർഎഫ്, പിഎച്ച്ഡി പ്രവേശനം, കെ-ടെറ്റ്, സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്, സെറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മലയാള ഭാഷയുടെ ഉത്ഭവം മുതൽ സമകാലീന […]
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു
ഫാത്തിമ റിസ്‌വ.എം (3rd sem BA Multimedia) വേങ്ങര: എഴുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എക്താര മ്യൂസിക് ക്ലബ്ബും പത്താമത് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി ഓഗസ്റ്റ് 14ന് ദേശഭക്തിഗാന മത്സരം കോളേജ് സെമിനാർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മത്സരത്തിൽ വിവിധ വകുപ്പുകളിൽ നിന്നും അഞ്ച് പേരടങ്ങുന്ന സംഘങ്ങൾ പങ്കെടുത്തു. മത്സരത്തിൽ ബിസിഎ വകുപ്പ് ഒന്നാം സ്ഥാനവും (501 രൂപ), ബിബിഎ വകുപ്പ് രണ്ടാം സ്ഥാനവും (301 രൂപ) കരസ്ഥമാക്കി. സംഗീത […]
ജില്ലാതല യുവ ഇന്നോവേറ്റേഴ്സ് പരിപാടിയിൽ മലബാർ കോളേജ് വിദ്യാർത്ഥികൾക്ക് ഇരട്ട വിജയം
ഷിഫാന ഷെറിൻ (3rd Sem, BA Multimedia) മലപ്പുറം: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഇ.ഡി.സിയുടെ രണ്ട് ടീമുകൾ മലപ്പുറം ജില്ലാതല യുവ ഇന്നോവേറ്റേഴ്സ് പരിപാടിയുടെ (വൈ ഐ പി 7.0) ഭാഗമായി നടന്ന മത്സരത്തിൽ ഇരട്ട വിജയം കരസ്ഥമാക്കി. ബിസിഎ വിഭാഗത്തിലെ നിതിന, ഇലക്ട്രോണിക്സ് വിഭാഗത്തിലെ മുഹമ്മദ് സിനാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ജില്ലാതല വിജയികളായത്. ഓരോ ടീമിനും ₹25,000 രൂപ വീതമാണ് സമ്മാനമായി ലഭിച്ചത്. ടീമുകളുടെ പരിശീലകരായി പ്രവർത്തിച്ചത് അധ്യാപകരായ ബിസിഎ […]
സംഗീത പ്രതിഭകൾക്ക് വേദിയായി ഇക്താര ഓഡിഷൻ
ഫാത്തിമ റിഫ പി.പി (3rd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇക്താര സംഗീത ക്ലബ്ബ് 2025–26 വർഷത്തേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് 13 ന് “കോൾ ഫോർ ഓഡിഷൻ” എന്ന പേരിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി ഓഡിഷൻ സംഘടുപ്പിച്ചു. സംഗീത അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് വേദിയൊരുക്കുന്നതിനായി നടത്തിയ ഓഡിഷനിൽ കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഗായകർ പങ്കെടുത്തു. ഇക്താര സംഗീത ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജിലെ കലാപ്രതിഭകളെ കണ്ടെത്തി അവരെ വളർത്തി […]
അന്തരാഷ്ട്ര യൂത്ത് ദിനം ആഘോഷിച്ചു
നാഫിഅ തെങ്ങിലാൻ (3rd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി ആർമി വിഭാഗവും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി അന്താരാഷ്ട്ര യൂത്ത് ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ. സി.കെ. സിദ്ധീഖ് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗം, റാഗിംഗ് പ്രവണത എന്നിവയും അവയുടെ നിയമ വശങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. പുതിയ വിദ്യാർത്ഥികൾക്കായി എൻ.സി.സി ജീവിതത്തിലെ രീതികൾ പരിചയപ്പെടുത്തി. സീനിയർ അണ്ടർ ഓഫീസർ സാന്ദ്ര, […]
പ്രാദേശിക ചരിത്ര രചനാ ശിൽപ്പശാല സംഘടിപ്പിച്ചു
കണ്ണമംഗലം: പ്രാദേശിക ചരിത്രം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചനാ ശിൽപ്പശാല സംഘടിപ്പിച്ചു. കണ്ണമംഗലം പ്രദേശത്തെ വിവിധ സ്കൂളുകളിലെയും മലബാർ കോളേജിലെയും വിദ്യാർത്ഥികൾ, പഞ്ചായത്തിലെ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാല ഹിസ്റ്ററി വിഭാഗം മേധാവി ഡോ.പി ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം, രേഖപ്പെടുത്തൽ രീതികൾ, പാരമ്പര്യ സംരക്ഷണത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ , പഞ്ചായത്ത് സെക്രട്ടറി […]










