വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ10 ന് “ഇക്കണോമിക്സ് എഡ്ജ് അൺലോക്കിങ് കരിയർ ഓപ്പറേറ്റീസ് ഇൻ എക്കണോമിക്സ്” എന്ന കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിൻസി ജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ സി ഉമ്മുഹബീബ ഏകോപിപ്പിച്ചു. സാമ്പത്തികശാസ്ത്രത്തിലെ തൊഴിൽ സാധ്യതകൾ, ഗവേഷണ മേഖലയിലെ അവസരങ്ങൾ, അന്തർദേശീയ തലത്തിലുള്ള സാധ്യതകൾ തുടങ്ങി വിദ്യാർത്ഥികൾക്ക് […]
News
എൻ സി സി ക്യാമ്പിൽ പങ്കെടുത്ത് മുഹമ്മദ് നസീം
അൻഷിദ ഷെറിൻ (1st Semester BA Multimedia) കോട്ടയം: ഏറ്റുമാനൂർ മംഗളം കോളേജിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 9 വരെ സംഘടിപ്പിച്ച ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന 12 ദിവസത്തെ എൻ.സി.സി ക്യാമ്പിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് മൾട്ടിമീഡിയ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ് നസീം പങ്കെടുത്തു. എൻ.സി.സി. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എ.ഡി.ജി. ജനറൽ രമേശ് ആയിരുന്നു മുഖ്യാഥിതി. ഉദ്ഘാടനം ചങ്ങനാശ്ശേരി സി.ഒ നിർവഹിച്ചു ഗുജറാത്തിൽ നിന്നും […]
മികച്ച പ്ലേസ്മെന്റ് നേടി ബിസിഎ വിദ്യാർത്ഥികൾ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വകുപ്പ് 2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റ് ലഭിച്ചു. ഹാഷിം എ. (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അപ്കോഡ് സോഫ്റ്റ്‌വെയർ ലാബ്), മുഹമ്മദ് ഇഖ്ബാൽ കെ.സി (എച്ച്.ആർ എക്സിക്യൂട്ടീവ്, എക്സ്പെർട്ടോസ്), മുഹമ്മദ് അർഷദ് എ (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, സൈബർ സാപ്പിയന്റ് ബാംഗ്ലൂർ, എന്നിവിടങ്ങളിലാണ് പ്ലാസ്മെന്റ് നേടിയത്. കോളേജ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും മാർഗനിർദേശവും നൽകിയതാണ് പ്ലേസ്മെന്റ് വിജയത്തിന് കാരണമെന്ന് കോളേജ് അധികൃതർ […]
ഡോക്ടറേറ്റ് ബിരുദം നേടി ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിലെ ടി. മുഹമ്മദ് അലി
Fathima Rana PM (1st semester BA multimedia) വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ടി മുഹമ്മദ് അലി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി. വ്യായാമത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കുമുള്ള സാമൂഹിക പിന്തുണ, സ്വയം ഫലപ്രാപ്തി, പെരുമാറ്റ നിയന്ത്രണങ്ങൾ: ടൈപ്പ് I പ്രമേഹ മെലിറ്റസ് ഉള്ള ആളുകളിലേക്കുള്ള ഒരു ക്രോസ് സെക്ഷണൽ സമീപനം എന്നി വിഷയങ്ങളിൽ ആണ് മുഹമ്മദ് അലി തന്റെ ഗവേഷണം പൂർത്തിയാക്കിയത്. തന്റെ അധ്യാപന ജീവിതത്തിലൂടെ […]
ഓണാഘോഷത്തിൽ ‘വിളയാടി’ മലബാർ ക്യാമ്പസ്
Jesla Sherin P.P (3rd semr BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിദ്യാർത്ഥി യൂണിയനും എൻ.എസ്.എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച “വിളയാട്ടം 2025” ഓണാഘോഷ പരിപാടി ആഗസ്റ്റ് 26-ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വലിയ പൂക്കളം ഒരുക്കിയാണ് കോളേജിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ആവേശകരമായ ഫ്ലാഷ് മോബ് വിദ്യാർത്ഥികളിൽ ഉല്ലാസം പകർന്നു. ഓണപ്പാട്ടുകളും ഫോട്ടോ സെഷനും ക്യാമ്പസിനെ ആഘോഷത്തിന്റെ നിറങ്ങളിൽ പൊതിഞ്ഞു. കലം പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ […]
ഗാർഹിക പീഡനത്തിനെതിരെ വേങ്ങര ബസ് സ്റ്റാൻഡിൽ ബോധവത്കരണ ക്യാമ്പയിൻ
നിഹാല. ഒ (3rd Sem, BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ വനിതാ വികസന സെല്ലിന്റെ (ഡബ്ല്യൂ ടി സി) ആഭിമുഖ്യത്തിൽ ഗാർഹിക പീഡനത്തിനെതിരെ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. “അവളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടൂ, ശരീരത്തിന് നേരെ അല്ല” എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 20- ന് വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ചാണ് ക്യാമ്പയിൻ നടന്നത്. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള സന്ദേശം ഉൾക്കൊള്ളിച്ച മൈമിങ് അവതരണം നടത്തി. കൂടാതെ, ഗാർഹിക […]
വിദ്യാർത്ഥികളുടെ സ്വന്തം ഫോട്ടോ പ്രദർശനം ‘ക്യാപ്ച്യുറ 2025’ വൈവിധ്യമായ അനുഭവമായി മാറി
ഷിഫാന ഷെറിൻ (3rd sem, BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ക്യാപ്ച്യുറ 2025 – ലോക ഫോട്ടോഗ്രഫി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മലബാർ ക്യാമ്പസ്സിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സുപ്രഭാതം ഡെയിലി ഫോട്ടോജേർണലിസ്റ്റ് പി.പി. ആഫ്താബ് നിർവഹിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ഫോട്ടോകളും അവയുടെ കഥകളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു. വിദ്യാർത്ഥികൾ സ്വന്തമായി എടുത്ത ചിത്രങ്ങളാണ് പരിപാടിയിൽ പ്രദർശിപ്പിച്ചത്. […]
ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാം: പുതിയ ചുവടുകളുമായി കോമേഴ്‌സ് വിഭാഗം
ദിൽഷാന.കെ (3rd sem, BA multimedia) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോമേഴ്സ് വിഭാഗം (ബി.കോം സിഎ) “അഗാസ് – ന്യൂ ബിഗിനിങ്സ്” പദ്ധതിയുടെ ഭാഗമായ് 2025 ഓഗസ്റ്റ് 19-ന് ഫ്രഷേഴ്‌സ് എംപവർമെന്റ് പരിപാടി സംഘടിപ്പിച്ചു. കോമേഴ്‌സ് വിഭാഗം അധ്യാപകൻ ഡോ. ഫൈസൽ ടി അധ്യക്ഷത വഹിച്ചു. അഡ്വ. അഷ്‌ക്കർ അലി കാരാത്തോട് ആയിരുന്നു പരിപാടി നയിച്ചത്. വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ഉത്സാഹവും വളർത്തുന്നതിനായി വിവിധ ടീം ആക്റ്റിവിറ്റികളും, ഗെയിമുകളും, ക്രിയേറ്റീവ് ചാർട്ട് പ്രെസന്റേഷനുകളും ഉണ്ടായിരുന്നു. […]
ഐ.ഇ.ഡി.സിയുടെ പുതു സംരംഭം സിപ് ആൻഡ് സിങ്കിന് കേന്ദ്ര സർക്കാരിന്റെ ഉദ്യം രെജിസ്ട്രേഷൻ
നൗഹ അയിഷ കെ വി (3rd sem BA Multimedia) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ഇ.ഡി.സി (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെന്റർ) ന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംരംഭമായ സിപ്പ് ആൻഡ് സിങ്ക് ഔദ്യോഗികമായി ഉദ്യം (എം.എസ്.എം.ഇ) രജിസ്ട്രേഷൻ നേടി. ഇന്ത്യൻ സർക്കാരിന്റെ അംഗീകാരം ലഭിച്ച ഒരു പ്രധാന നേട്ടമാണിത്. ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സെയ്ദലവി വിദ്യാർത്ഥികൾക്ക് കൈമാറി. വിദ്യാർത്ഥികളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു മുന്നേറ്റമാണ് […]
വർണ്ണശബളമായ പരിപാടികളോടെ മലബാർ കോളേജിൽ 79-ാം സ്വാതന്ത്ര്യ ദിനം
ഫാത്തിമ റിഫ പി.പി (3rd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി ആർമി വിംഗും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി 79-ാം സ്വാതന്ത്ര്യ ദിനം വലിയ ആഘോഷങ്ങളോടെയും ദേശസ്നേഹാഭിമാനത്തോടെയും സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വം അനുസ്മരിപ്പിക്കുന്ന പരിപാടികൾക്ക് പ്രിൻസിപ്പൽ പ്രൊ.ഡോ.സി. സൈദലവി ദേശീയ പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന്, അദ്ദേഹം സ്വാതന്ത്ര്യ ദിനത്തിന്റെ ചരിത്രവും, സന്ദേശവും പകർന്ന് നൽകി. പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ടി നൗഫൽ, […]










