News

കൃത്രിമ ബുദ്ധി (എ ഐ) ശിൽപ്പശാല സംഘടിപ്പിച്ച് മൾട്ടിമീഡിയ വകുപ്പ്

ഫാത്തിമ ഇർശിഫ ടി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൾട്ടിമീഡിയ വിഭാഗവും കൊച്ചിയിലെ ഡാറ്റാലീഡ്സ് കമ്പനിയുടെ സഹകരണത്തോടെയും 2025 ഒക്ടോബർ 30 ന് അതിര എന്ന പദ്ധതിയുടെ ഭാഗമായി കൃത്രിമ ബുദ്ധി (എ ഐ) ശിൽപ്പശാല സംഘടിപ്പിച്ചു. ഇന്ത്യയുടെ തൊഴിൽ വ്യവസ്ഥയിൽ കൃത്രിമ ബുദ്ധിയെ നേരിടാൻ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി രാവിലെ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. അതിര ട്രെയിനർ ഹബീബ് റഹ്‌മാൻ വൈ.പി. […]

News

പച്ചപ്പിന്റെ നിഴലിൽ സ്വപ്നങ്ങൾ വിരിയുന്നിടം; മലബാർ കോളേജിലെ വിദ്യാർത്ഥി സർക്കിൾ

മുഹമ്മദ്‌ സിയാസ് എം (1st Sem BA  Multimedia) വേങ്ങര: പഠനത്തിന്റെ തിരക്കിലും പരീക്ഷകളുടെ സമ്മർദ്ദത്തിനുമിടയിൽ, മനസ്സിന് ഒരു ആശ്വാസം നേടാൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടൊരു ഇടമുണ്ട്. മലബാർ കോളേജിന്റെ വെസ്റ്റ് ബ്ലോക്കിനും മെയിൻ ബ്ലോക്കിനും ഇടയിലുള്ള ഇരിപ്പിടം. “സർക്കിൾ”എന്ന് വിദ്യാർത്ഥികൾ സ്നേഹത്തോടെ വിളിക്കുന്നു. മധ്യത്തിൽ പച്ചപ്പാർന്ന ഇന്ത്യൻ ബദാം മരത്തിന്റെ തണലിന് ചുറ്റുമുള്ള ഇരിപ്പിടങ്ങളിൽ ബദാമിനൊപ്പം സൗഹാർദങ്ങളും പൂക്കുന്നു. സംസാരത്തിന്റെ ആഴം അറിയാതെ നീണ്ടുപോകുമ്പോൾ മറ്റൊരു ഭാഗത്ത് പാട്ടുകളും, ഡിബേറ്റുകളും അങ്ങനെ അങ്ങനെ ഒരു കലയുടെ ലോകവും […]

News

പി.ടി.എ ജനറൽ ബോഡി യോഗം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഫാത്തിമ ലിയ .വി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2025-26 അധ്യയന വർഷത്തേക്കുള്ള രക്ഷാകർതൃ-അധ്യാപക അസോസിയേഷൻ (പി.ടി.എ) ജനറൽ ബോഡി യോഗം 2025 ഒക്ടോബർ 29 ന് കോളേജ് ഓഡിറ്റോറിയത്തിൽ സജീവമായ ചർച്ചകളോടെ വിജയകരമായി പൂർത്തിയാക്കി. കോളേജിന്റെ അക്കാദമിക നിലവാരം കൂടുതൽ ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള രൂപരേഖ യോഗത്തിൽ ചർച്ച ചെയ്തു. അടുത്ത അധ്യയന വർഷം നടപ്പാക്കേണ്ട പ്രധാന വികസന പദ്ധതികളെക്കുറിച്ചും വിശദമായ ചർച്ച നടന്നു. രക്ഷിതാക്കളും […]

News

കോളേജ് കാന്റീനിൽ രുചിയുടെ ഉത്സവം

മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കാന്റീൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ രുചിയും സൗഹൃദവും നിറഞ്ഞ ഇടമാണ്. പകലിന്റെ തിരക്കിനിടയിലും ചായയുടെ ഗന്ധവും നാടൻ വിഭവങ്ങളുടെ രുചിയും ഒരുമിച്ച് ഇവിടെ ഒരു പുതുമയാണ് സൃഷ്ടിക്കുന്നത്. സാധാരണ കാന്റീനല്ല, വിദ്യാർത്ഥികളുടെ സൗഹൃദസംഭാഷണ ഇടമായി മാറിയിരിക്കുന്നു ഇത്. “ചായയും ചിരിയും കൂടി കിട്ടുന്ന ഇടം ഇതാണ്,” എന്ന് ഒന്നാം വർഷ വിദ്യാർത്ഥിനി ഹനാന സന്തോഷത്തോടെ പറയുന്നു. പുട്ട്, കടലക്കറി, ഓംലെറ്റ്, […]

News

ബി സോൺ; നാലാം റൗണ്ടിലേക്ക് മലബാർ വോളിബോൾ ടീം

ഫാത്തിമ ഫിദ .പി (1st Sem BA Multimedia) വേങ്ങര:കാലിക്കറ്റ് സർവകലാശാല ബി സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മലബാര്‍ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വോളിബോൾ ടീം മികച്ച പ്രകടനത്തോടെ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഒക്ടോബർ 23 ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ആറു സെറ്റ് വിജയമാണ് ടീം നേടിയത്. മത്സരത്തിൽ തുടക്കം മുതൽ ടീമിന്റെ മികച്ച ഏകോപനവും കഠിനാധ്വാനവുമാണ് വിജയത്തിന് വഴിയൊരുക്കിയത്. ശക്തരായ എതിരാളികളോട് നേരിട്ട എല്ലാ […]

News

തിരക്കഥാ രചന ശിൽപ്പശാല സംഘടിപ്പിച്ച് മൾട്ടിമീഡിയ വകുപ്പ്

മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരക്കഥാ രചന ശിൽപ്പശാല സംഘടിപ്പിച്ചു. ഒക്‌ടോബർ 21ന് ചൊവ്വാഴ്ച രാവിലെ കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ “ജാക്സൺ ബസാർ യൂത്ത് ” എന്ന ചിത്രത്തിന്റെ സംവിധായകനായ ശമൽ സുലൈമാൻ ശിൽപ്പാശാല നയിച്ചു. ശിൽപ്പശാലയിൽ സിനിമയും വെബ് കണ്ടന്റും ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലേക്കുള്ള കഥാരചന രീതികളും, സ്‌ക്രീൻപ്ലേയുടെ ഘടനകളും, കഥാപാത്ര വികസനവും സംബന്ധിച്ച് ശമൽ സുലൈമാൻ […]

News

കണ്ടന്റ് റൈറ്റിംഗ് ശിൽപ്പശാല സംഘടിപ്പിച്ചു ഇംഗ്ലീഷ് വകുപ്പ്

ഫാത്തിമ ഇർശിഫ .ടി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് ഏകദിന “കണ്ടന്റ് റൈറ്റിംഗ് ” ശിൽപ്പശാല സെമിനാർ ഹാളിൽ വെച്ച് നടന്നു. ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ വിദ്യാർത്ഥികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വർക്ക്‌ഷോപ്പ് നടത്തിയത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ നമിത ഫർസാന സജിത്ത് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകി. കണ്ടന്റ് എഴുത്തിന്റെ […]

News

ജില്ലാതല ടേബിൾ ടെന്നീസിൽ നദീം അഞ്ജുമിന് ഇരട്ട വിജയം

മുഹമ്മദ്‌ സിയാസ് എം (1st Sem BA  Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിയായ നദീം അഞ്ജു ജില്ലാതല ടേബിൾ ടെന്നീസ് അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പുരുഷ വിഭാഗം സിംഗിൾസിലും ഡബിൾസിലും മൂന്നാം സ്ഥാനം നേടി മികച്ച കായിക പ്രതിഭയായി മാറി. മികച്ച പരിശീലനവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിൽ എന്ന് നദീം വ്യക്തമാക്കി. വിവിധ കോളേജുകളിൽ നിന്നുള്ള മത്സരാർത്ഥികൾക്കിടയിൽ മികച്ച പ്രകടനമാണ് […]

News

ദുരന്ത നിവാരണ പരിശീലനത്തിനായി മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ സന്ദർശിച്ച് എൻസിസി യൂണിറ്റ്

ഫാത്തിമ മിർഫാ എം കെ (1st Sem 1 BA Multimedia ) വേങ്ങര: ദുരന്തനിവാരണ പരിശീലന പരിപാടിയുടെ ഭാഗമായി ഒക്ടോബർ 17ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻസിസി യൂണിറ്റ് മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഓഫീസർ സലിം, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബിൻ എന്നിവർ ചേർന്നാണ് പരിശീലനം നൽകിയത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അടിയന്തര രക്ഷാപ്രവർത്തന രീതികൾ, പ്രഥമ ശുശ്രൂഷ മാർഗ്ഗങ്ങൾ, തീ […]

News

ഊരകം മലയിൽ പ്രകൃതി നടത്തവും മനഃശാന്തി പരിശീലനവും നടത്തി

ഫാത്തിമ ലിയ.വി (1st Sem BA Multimedia) വേങ്ങര: മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗം സംഘടിപ്പിച്ച “മൈൻഡ്സ്പയർ” പരിപാടി വൻ വിജയകരമായി. മാനസികാരോഗ്യ വാരത്തിന്റെ ഭാഗമായി കോളേജിലെ വനിതാ വികസന വിഭാഗവുമായി (ഡബ്ല്യു.ഡി.സി.) ചേർന്ന് നടത്തിയ പരിപാടിയിൽ വിദ്യാർത്ഥിനികളും അദ്ധ്യാപകരും പങ്കാളികളായി. ഊരകം മലയുടെ മനോഹരമായ പ്രകൃതിയിലേക്ക് നടത്തിയ പ്രകൃതി നടത്തമാണ് (നേച്ചർ വാൾക്) പരിപാടിയുടെ മുഖ്യ ആകർഷണം. രാവിലെ ആരംഭിച്ച നടത്തം മലമുകളിലെ ശാന്തമായ അന്തരീക്ഷത്തിൽ അവസാനിച്ചു. […]