News

ദൃശ്യ ഭാഷയുടെ വൈവിധ്യങ്ങൾ തേടി ‘വിബ്‌ജിയോർ 2K18’

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജേർണലിസം ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി. ഹിന്ദി, പേർഷ്യൻ, ഫ്രഞ്ച് ഭാഷകളിലെ ഫീച്ചർ ഫിലിം, ഷോർട് ഫിലിം, ഡോക്യുമെന്ററി എന്നിവയാണ് പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകരായ മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ, അബ്ബാസ് കിറോസ്റ്റാമിയുടെ ടു സൊല്യൂഷൻസ് ഫോർ ഒൺ പ്രോബ്ലം എന്നീ സിനിമകൾ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പ്രശസ്ത ഫ്രഞ്ച് ഡോക്യൂമെന്ററി സംവിധായകൻ ലൂക് ജാക്ക്വാറ്റിന്റെ മാർച്ച് ഓഫ് പെൺകിൻസ് കാഴ്ചക്ക് […]

News

ശിശുദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളൊരുക്കി മൾട്ടിമീഡിയ ഡിപ്പാർട്മെൻറ്

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗം ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കിളിനക്കോട് ജി.എം.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപങ്ങൾ നിർമ്മിച്ച് നൽകി. ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പാഠ്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കാർട്ടൂൺ രൂപങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിയാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പിടിഎ പ്രസിഡന്റ് യുഎം ഹംസ, ഹെഡ്മാസ്റ്റർ അച്യുതൻ, കോളേജിലെ അധ്യാപകരായ കെസി ഫിറോസ്, പിടി നൗഫൽ, എം നിതിൻ, മുഹമ്മദ് വസീം എന്നിവർ സംബന്ധിച്ചു.

News

ത്രിദിന പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു

വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ് എസ് വളണ്ടിയര്മാർക്കായി കേരള സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാമ്പിന് സമാപനമായി. ഇടുക്കി ജില്ലയിലെ ചെറുതോണിയിലായിരുന്നു ക്യാമ്പ്. കാനന യാത്ര , പ്രഭാത സവാരി , ബോട്ടിങ് , ഡാം സന്ദർശനം, പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ . അധ്യാപകരായ സി. അബ്ദുൽ ബാരി, മുഹമ്മദ് അലി. ടി, നവാൽ മുഹമ്മദ് പി.കെ , ജിഷ. […]

News

സപ്ത ദിന സ്‌പെഷ്യൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു.

വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഒതുക്കുങ്ങൽ മറ്റത്തൂർ ടി. എ. എസ്.എം യു.പി. സ്‌കൂളിൽ ചേർന്ന യോഗം സ്‌കൂൾ മാനേജർ കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.യു കുഞ്ഞാൻ , കാവുങ്ങൽ അബു ,സി.ടി അഹമ്മദ് കുട്ടി, കടമ്പോട്ട് ഫൈസൽ മാസ്റ്റർ , ഫസൽ മാസ്റ്റർ […]

News

മനുഷ്യാവകാശദിനം ആചരിച്ചു

വേങ്ങര:വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ വയോജനങ്ങൾ മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് വിത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക്‌ ലീഗിൽ സർവ്വീസസ് കമ്മിറ്റിയും വി.സി സ്മാരക ഗ്രന്ഥാലയം ഊരകംകിഴ്മുറിയും സംയുക്തമായി നിയമ ബോധവത്കരണ ക്ലാസും .വേങ്ങര മലബാർ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വയോജനങ്ങൾവേണ്ടി വിത്യസ്ത കലാവിരുന്നൊരുക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജാബി ചടങ്ങ് ഉൽഘാടനം നിർവഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ഫസൽ കൂളിപ്പിലാക്കൽ അധ്യക്ഷത നിർവഹിച്ചു. വേങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി […]