News

ക്യാമ്പസിന്റെ സർഗാത്മക പരിപോഷിപ്പിക്കാനായി “സർഗ്ഗാലയ 2019”

Reporter: Rahiba, II BA Multimedia വേങ്ങര: കോളേജ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സർഗ്ഗാലയ 2019’ നു തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി കോളേജിലെ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു. പരിപാടി പ്രിൻസിപ്പാൾ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. മൾട്ടീമീഡിയ വിഭാഗം അധ്യാപകനും മ്യൂസിക് ക്ലബ് കോർഡിനേറ്ററുമായ നിതിൻ എം നേതൃത്വം നൽകി. വിദ്യാർത്ഥികളായ അരുൺ, ഷമീർ, ശ്രീജിത്ത്, അർഷ, റമീസ്, […]

News

ലോക ടൂറിസം ദിനത്തിൽ മലബാർ ക്യാമ്പസിന് ആവേശമായി ആസ്ട്ര 2K19

Reporter: Beevi Swabeera, II BA. Multimedia വേങ്ങര: ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി കോം ട്രാവൽ ആൻഡ് ടൂറിസം വിഭാഗം ‘ആസ്ട്ര 2K19’ സംഘടിപ്പിച്ചു. സഞ്ചാരിയും സംരഭകനുമായ അനസ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും ട്രാവൽ ആൻഡ് ടൂറിസം വിഭാഗം സംഘടിപ്പിച്ചു. ‘സ്‌നാപ്പിട്ടോ ഗ്രൂപ്പ്‌ സെൽഫി കോണ്ടക്സ്റ്റിൽ’ ഒന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ്‌ ഷഹീൻ ടി പി ഒന്നാം സ്ഥാനം നേടി. […]

News

“At Eternity’s Gate” ഛായാചിത്രം പോലൊരു ചലച്ചിത്രം…

Reporter: Mohammed Niyas O, III BA Multimedia വാൻഗോഗ്, വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ കാതില്ലാത്ത ചരിത്രത്തിന് നീയൊരു നേരമ്പോക്കുകാരാനാവാം കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ അസ്വസ്ഥമായ സ്വപ്നങ്ങളുടെ ഏണിയും, പാമ്പും കളിക്ക് പിന്നീടവളുണ്ടായിരുന്നോ…. ആ സ്നേഹിത ‘കീറചെവിയെ സ്നേഹിച്ചവള്‍’ വാന്‍ഗോഗിനൊരു ബലിപ്പാട്ട്(കവിത) എ.അയ്യപ്പന്‍ വിന്‍സന്‍റ് വാന്‍ഗോഗ് എന്ന കലാകാരന്റെ ജീവിതകഥ പറയുന്ന സിനിമയാണ് At Eternity’s Gate . Julian Schnabel ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.പ്രമുഖ നടന്‍ Willem Dafoe ആണ് വാന്‍ഗോഗിനെ അവതരിപ്പിച്ചിരിക്കുന്നത്. […]

News

എൻ എസ്‌ എസ്‌ ദിനം ആചരിച്ചു

വേങ്ങര: നാഷണൽ സർവീസ് സ്‌കീമിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ എസ്‌ എസ്‌ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി എൻ എസ്‌ എസ്‌ പതാക ഉയർത്തി. തുടർന്ന് നടന്ന അസംബ്ലിയിൽ അദ്ദേഹം സന്ദേശം കൈമാറി. പ്രോഗ്രാം ഓഫിസർ സി അബ്ദുൽ ബാരി, അധ്യാപകരായ ഷഫീക് കെ പി, നാസിഫ് എം എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറി സൽമാനുൽ ഫാരിസ്, ലബീബ്, ജുനൈദ് അൻസാർ, ശഹീം, മുസ്ലിഹ് ഖാൻ, […]

News

ഓണക്കാലത്തിന്റെ ഓർമകളുമായി ‘ഓർത്തോണം 2019’

Reporter: Adil T , III BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ഏഴാമത് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ‘ഓർത്തോണം’ സംഘടിപ്പിച്ചു. പ്രൗഢ ഗംഭീരമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി റിദ്വാൻ സ്വഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. യൂ. സൈതലവി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം […]

News

സ്റ്റാഫ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

വേങ്ങര: മലബാർ കോളേജ് സ്റ്റാഫ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഓണക്കളികളും ഓണപ്പാട്ടുകളുമായി ആഘോഷം ഗംഭീരമാക്കി. പരിപാടിയുടെ ഭാഗമായി അധ്യാപകർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി ടി നേതൃത്വം നൽകിയ പരിപാടി പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്‌ഘാടനം ചെയ്‌തു. സ്റ്റാഫ് അംഗങ്ങൾക്കായി നടത്തിയ മൽത്സരങ്ങളിൽ അസ്‌കർ അലി കെ ടി, ലിയാവുദീൻ വാഫി, ബിഷാറ എം എന്നിവർ വിജയികളായി.

News

പ്രളയാനന്തര ശുചീകരണം: ‘നാം നമുക്ക് കൈത്താങ്ങാവാം’ പദ്ധതിയുമായി മലബാർ കോളേജ് ഭൂമിത്രസേന

വേങ്ങര: വേങ്ങരയുടെ പരിസര പ്രദേശങ്ങളിലുണ്ടായ പ്രളയത്തിൽ വൃത്തിഹീനമായ വീടുകളിൽ മലബാർ കോളേജിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആദ്യ ദിനം വേങ്ങര പുഴച്ചാൽ പ്രദേശത്ത് വാർഡ് മെമ്പർ സുബൈർ മാസ്റ്ററുടെയും പെന്റാസ് മുഹമ്മദാലിയുടെയും നേതൃത്വത്തിൽ ഭൂമിത്രസേന മൂന്ന് വീടുകൾ ശുചീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഭൂമിത്രസേന കോഓർഡിനേറ്റർ അബ്ദുറഹ്മാൻ കറുത്തേടത്ത് വിദ്യാർത്ഥികളായ ദിൽഷാദ്, ലബീബ്, ഷിബിലി, ഹകീം, സുഫിയാൻ, ജാസിർ, നിസാം, ഇർഫാൻ തുടങ്ങിയ പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

News

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുമായി മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ്

വേങ്ങര: മലബാർ കോളേജ് എൻ എസ്‌ എസ്‌ യൂണിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് വേങ്ങര പഞ്ചായത്തിലെ മുതലമാട്, കാളിക്കടവ് ഭാഗങ്ങളിലും പറപ്പൂർ പഞ്ചായത്തിലെ പുഴച്ചാൽ ഭാഗത്തും കിണർ ശുചീകരണവും ക്ളോറിനേഷനും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. വേലായുധൻ, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, വേങ്ങര എസ് ഐ ശ്രീ. റഫീഖ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി ബാബു, സുബൈർ മാസ്റ്റർ, കോളേജിലെ അധ്യാപകരായ സി അബ്ദുൽ ബാരി, അബ്ദുറഹ്മാൻ കറുത്തേടത്ത്, ഫൈസൽ […]

News

ചന്ദ്രയാനം: മലബാർ കോളേജിൽ ബഹിരാകാശ യാത്രാപ്രദർശനം

വേങ്ങര: ചന്ദ്രയാൻ 2 വിക്ഷേപണവിജയത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘ചന്ദ്രയാനം’ പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. നാസ മീഡിയ റിസോഴ്സ് മെമ്പർ അബ്ദുൽ ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന മനുഷ്യന്റെ ബഹിരാകാശ യാത്ര സംബന്ധിച്ച വീഡിയോ പ്രദർശനം ഒരേ സമയം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വകുപ്പ് മേധാവി ഷബീർ ടികെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപികമാരായ രേഷ്‌മ എം, ജംഷിദ കെ , വിദ്യാർത്ഥികളായ സഫ്‌വാൻ എംപി, റിനു റിഷാന […]