നാഫിഅ തെങ്ങിലാൻ (3rd sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കൊമേഴ്സ് വകുപ്പ് സംഘടിപ്പിച്ച അലുംനി ടോക് പരമ്പരയുടെ ഭാഗമായി ‘കരിയർ കോമ്പസ് ഗൈഡഡ് ബൈ ഗ്രാഡ്സ് ‘ എന്ന പരിപാടി സംഘടിപ്പിച്ചു.
ആഗസ്റ്റ് 7 വ്യാഴം കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കോളേജിലെ മുൻ വർഷ വിദ്യാർഥികളും മക്കാസ അലുംനി മെമ്പർമാരുമായ സി എം എ മുനവ്വർ മാട്ട്ര, സി എം എ റഹീസ് പട്ടാശ്ശേരി (സീനിയർ കോസ്റ്റ് അക്കൗണ്ടന്റ്) എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ഇരുവരും തൊഴിൽപരമായ അനുഭവങ്ങൾ, യോഗ്യതകളുടെ പ്രാധാന്യം, സാധ്യതകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ, ആഗോള അവസരങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി സംവദിച്ചു. അധ്യാപകരായ നവാൽ മുഹമ്മദ് പി.കെ, സാബു കെ രസ്തം, ഫൈസൽ ടി, റാഷിദ ഫർസത്ത്, ദൃശ്യ പ്രകാശ് എന്നിവർ സംസാരിച്ചു.




