മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കാന്റീൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ രുചിയും സൗഹൃദവും നിറഞ്ഞ ഇടമാണ്. പകലിന്റെ തിരക്കിനിടയിലും ചായയുടെ ഗന്ധവും നാടൻ വിഭവങ്ങളുടെ രുചിയും ഒരുമിച്ച് ഇവിടെ ഒരു പുതുമയാണ് സൃഷ്ടിക്കുന്നത്.
സാധാരണ കാന്റീനല്ല, വിദ്യാർത്ഥികളുടെ സൗഹൃദസംഭാഷണ ഇടമായി മാറിയിരിക്കുന്നു ഇത്. “ചായയും ചിരിയും കൂടി കിട്ടുന്ന ഇടം ഇതാണ്,” എന്ന് ഒന്നാം വർഷ വിദ്യാർത്ഥിനി ഹനാന സന്തോഷത്തോടെ പറയുന്നു.
പുട്ട്, കടലക്കറി, ഓംലെറ്റ്, ചായ ഇതെല്ലാം തന്നെ വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ്. വിലയും വിദ്യാർത്ഥികൾക്ക് താങ്ങാൻ പറ്റുന്നത് ആയതിനാൽ എല്ലാ വിദ്യാർത്ഥികളും ഇവിടെ എത്താറുണ്ട്.
കാന്റീൻ ജീവനക്കാരുടെ സൗഹൃദവത്കൃതമായ പെരുമാറ്റവും ശുചിത്വവും കോളേജിന്റെ സമഗ്ര സൗഹൃദാന്തരീക്ഷത്തെ കൂടുതൽ മധുരമാക്കുന്നു




