Reporter
HAKEEM, II BA Multimedia
വേങ്ങര: സി- സോൺ കലോൽസവത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ ആദരിച്ചു. ലൈറ്റ്മ്യൂസിക്ക്, സ്കിറ്റ്, വട്ടപ്പാട്, മാപ്പിളപ്പാട്ട് ഗ്രൂപ്പ് എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ ഫൈസൽ ടി, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദീൻ തെന്നല, അദ്ധ്യാപകരായ നവാൽ മുഹമ്മദ്, ഇ കെ ജാബിർ, യു യു സി നസീബ് റഹ്മാൻ, ഫൈൻ ആർട്സ് സെക്രട്ടറി ജഹീർ ഷാൻ എന്നിവർ സംസാരിച്ചു
