നസീന നസ്‌റി (1st sem BA Multimedia)
വേങ്ങര: തിങ്കൾ ഉച്ചക്ക് ശേഷം നടന്ന കാലിക്കറ്റ് സർവകലാശാല ബി-സോൺ ഫുട്‌ബോളിന്റെ മൂന്നാം ഘട്ട മത്സരത്തിൽ അരീക്കോട് സുല്ലമുസ്സലാം കോളേജിനെതിരെ 3-1 ന്റെ ഉഗ്രൻ വിജയം കരസ്തമാക്കി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും കാലിക്കറ്റ് ബി-സോൺ ഫുട്ബോൾ മത്സരത്തിൽ മികവ് തെളിയിച്ച വേങ്ങര മലബാർ കോളേജ് ഫുട്‌ബോൾ ടീം ഇപ്രാവശ്യവും മികച്ച നേട്ടമാണ് കൈവരിച്ചത്. എസ്.എസ് അരീക്കോടിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് മലബാർ കോളേജ് വിജയം കൈവരിച്ചത്. ബി.എ ഇക്കണോമിക്സിലെ ഫസലു ആണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. മലബാറിനായി മുനീർ വി.ടി (ബി.എ മൾട്ടിമീഡിയ), ഫസലു (ബി.എ എക്കണോമിക്സ്), ഹാരിസ് (ബി.എ ഇംഗ്ലീഷ്) എന്നിവരാണ് എസ്.എസ് അരീക്കോടിനെതിരെ മൂന്ന് ഗോളുകൾ നേടിയവർ. ഇതോടെ വേങ്ങര മലബാർ കോളേജ് ബി-സോൺ നാലാം ഘട്ട മത്സരത്തിലേക് പ്രവേശിച്ചതായി ടീം മെന്ററും കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവനുമായ മുഹമ്മദ് അലി അറിയിച്ചു.




