News

എൻ എസ് എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്

Karthik K (1st sem BA Multimedia)

വേങ്ങര:“മറ്റുള്ളവരെ ജീവിക്കാൻ സഹായിക്കുക” എന്ന സന്ദേശവുമായി മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ന് ബുധനാഴ്ച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുകയും, രോഗികൾക്ക് രക്തം നൽകുന്നത് വഴി ഒരു താങ്ങായി മാറാനും ഈ ക്യാമ്പ് സഹായകമായി.

രാവിലെ 9.30ക്ക് ആരംഭിച്ച ക്യാമ്പ് മൂന്ന് വിഭാഗങ്ങളായാണ് നടന്നത്. ആദ്യ വിഭാഗത്തിൽ ബി എ മൾട്ടിമീഡിയ, ബി ബി എ, ബികോം സിഎ എന്നി വിദ്യാർത്ഥികൾ പങ്കെടുത്തു. 10.30 മുതൽ 11.30 വരെയുള്ള രണ്ടാം വിഭാഗത്തിൽ ബി എ ഇക്കണോമിക്സ്, ബി സി എ, ബി എസ് സി ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ സജീവമായി പങ്കാളികളായി. അവസാന ഘട്ടമായ 11.30 മുതൽ 12.30 വരെയുള്ള വിഭാഗത്തിൽ ബി എ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി, ബികോം ട്ടി ട്ടി വിദ്യാർത്ഥികളും പങ്കെടുത്തു.

വിദ്യാർഥികളിൽ വലിയൊരു ശതമാനം ക്യാമ്പിൽ പങ്കെടുത്തത് പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ രീതിയിലാണ് രക്തം ശേഖരിച്ചത്.

കോളേജിലെ അധ്യാപകരും എൻ എസ് എസ് യൂണിറ്റ് അംഗങ്ങളും ക്യാമ്പ് ഏകോപിപ്പിച്ചു. വിദ്യാർത്ഥികളിൽ മാനവസേവാ മനോഭാവം വളർത്താനും സമൂഹത്തിന് മാതൃകയായിത്തീരാനും സഹായകമായ ക്യാമ്പ് വലിയ വിജയമായി മാറി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *