അശ്വജ്. സി (1st Sem BA Multimedia)
വേങ്ങര: ഓസോൺb ദിനാചരണത്തിന്റെ ഭാഗമായി മലബാർ കോളേജിലെ വിദ്യാർത്ഥികൾ ജി.എൽ.പി സ്കൂൾ കിളിനക്കോട് സന്ദർശിച്ചു. വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും കൂടാതെ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ഭൂമിത്ര സേന ക്ലബ് ടീച്ചർ കോർഡിനേറ്റർ റാഷിദ ഫർസത്ത്, ഡോ. ഫബീന ഇ.വി, കിളിനാക്കോട് ജി.എൽ.പി സ്കൂൾ പ്രധാനധ്യാപിക ബജാനി കൃഷ്ണ, ഭൂമിസ്ത്രസേന ക്ലബ് മെമ്പർമാരായ സിനാൻ പള്ളിയാളി, മുഹമ്മദ് ദിൽഷാദ്, ഫാത്തിമ ഷിഫ, റുമാന തസ്ന, ഫാത്തിമ സഫ്‌വ, എന്നിവർ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓസോൺ ദിനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
ഷാഹിദ് അഫ്രിദി, മുഹമ്മദ് സജാദ്, ഫസ്ന ബാനു, ഫാത്തിമ നസ്മ, ദിയ നൗറിൻ, ഹസ്നത്, റിഷാദ് എന്നിവർ ചേർന്ന് കുട്ടികൾക്കായി പേപ്പർ ക്രാഫ്റ്റും ആക്ഷൻ സോങും അവതരിപ്പിച്ചു. സൻഹ, നിദ, എന്നിവർ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി. ഹസിൽ, നാജിയ എന്നിവർ സാങ്കേതിക സഹായം നൽകി.




