വേങ്ങര: വിദ്യാർത്ഥികളിൽ വിഷയാവതരണത്തിനുള്ള കഴിവ് വർധിപ്പിക്കുക, അധ്യാപനത്തോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കമ്പ്യൂട്ടർ, ഐ ടി എന്നീ മേഖലകളിലെ പുത്തൻ സാങ്കേതികവിദ്യകളെ ആസ്പദമാക്കി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെമിനാർ സീരീസിന് തുടക്കമായി. സെമിനാർ സീരീസ് പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്‌ഘാടനം ചെയ്‌തു. ഡിപ്പാർട്മെന്റ് തലവൻ അസ്‌കർ അലി കെ ടി, അധ്യാപകരായ ജാഫർ സി, ആഷിക് ബി എം എന്നിവർ സംസാരിച്ചു. ആദ്യ ദിവസം ‘‘പാം വെയ്ൻ ഐഡന്റിഫിക്കേഷൻ’’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാം വർഷ ബി സി എ വിദ്യാർത്ഥിനി കെ വി മർവ വിഷയാവതരണം നടത്തി.

