വേങ്ങര: ആസ്റ്റർ മിംസ് കോട്ടക്കലിന്റെ സാങ്കേതിക സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെല്ലും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. “Basic Life Support and Cardiology എന്ന വിഷയത്തിലൂന്നിയ പരിപാടിയുടെ ഉദ്ഘാടനം ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. മൗഫൂസ് റഹ്മാൻ നിർവഹിച്ചു. എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ഷാഫി ശില്പശാലക്ക് നേതൃത്വം നൽകി. മലബാർ കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി, കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, വുമൺ ഡെവലൊപ്മെന്റ് സെൽ കോർഡിനേറ്റർ വി ധന്യ ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി അബ്ദുൽ ബാരി, ആസ്റ്റർ മിംസ് അക്കാദമിക്ക് കോർഡിനേറ്റർ ദിലീപ്, എമർജൻസി വിഭാഗം ടെക്നീഷ്യന്മാരായ സിബി, ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ശില്പശാലയോടനുബന്ധിച്ച് ആസ്റ്റർ മിംസ് ഗൈനക്കോളജിസ്റ്റ് ഡോ. റബേക്ക രത്നം സ്ത്രീ രോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി.
Related Articles
ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം ആചരിച്ചു
Views: 277 Reporter: Nadira K II BA Multimedia വേങ്ങര: വിദ്യാർത്ഥികളെ ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് അസോസിയേഷനും വനിത സെല്ലും സംയുക്തമായി ഡിസംബർ 9 മുതൽ 14 വരെ ‘ഊർജ്ജോത്സവം’ പരിപാടി ആചരിച്ചു. ഊർജ്ജോത്സവത്തിൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ, വീഡിയോ, ഉപന്യാസ രചന മത്സരങ്ങൾ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, എനർജി എക്സിബിഷൻ, എൽ ഇ ഡി ബൾബ് നിർമ്മാണ […]
“പ്രളയശലഭങ്ങൾ ” സപ്തദിന ക്യാമ്പിന് തുടക്കമായി
Views: 76 മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു […]
മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി
Views: 107 ആതിഫ്. എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും പെരിന്തൽമണ്ണ ഗവണ്മെന്റ് ജില്ല ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജർ സി.ടി മുനീർ രക്തദാനം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി നേതൃത്വം നൽകി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 63 പേരാണ് പരിപാടിയുടെ ഭാഗമായി രക്തം ദാനം ചെയ്തത്. വിദ്യാർത്ഥികളെ രക്ത ദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, അത് […]