Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara
Education

കാലടി സര്‍വ്വകലാശാലയില്‍ എം.ഫില്‍, പിഎച്ച്‌.ഡിക്ക് അപേക്ഷിക്കാം

എം.ഫില്‍, പിഎച്ച്‌.ഡി. പ്രോഗ്രാമുകളിലേക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അപേക്ഷിക്കാം. എം.ഫില്‍ പ്രോഗ്രാമുകളായ സംസ്‌കൃതം സാഹിത്യം, വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ഹിന്ദി, ഇംഗ്ലീഷ്, സൈക്കോളജി, ജോഗ്രഫി, മലയാളം, മ്യൂസിക്, സോഷ്യോളജി, ഫിലോസഫി, മാനുസ്‌ക്രിപിറ്റോളജി, ഹിസ്റ്ററി, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഉര്‍ദു എന്നിവയിലേക്ക് അപേക്ഷിക്കാം.സാന്‍സ്‌ക്രിറ്റ് വേദിക് സ്റ്റഡീസ്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, ഹിന്ദി, സൈക്കോളജി, ജ്യോഗ്രഫി, മലയാളം, ഫിലോസഫി, ഹിസ്റ്ററി, ഫിസിക്കല്‍ എജ്യുക്കേഷന്‍, സോഷ്യോളജി, […]

Education

കെ ടെറ്റ് പരീക്ഷയ്ക്ക് ജനുവരി രണ്ടു വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് അപേക്ഷിക്കാം. 2019 ജനുവരി 27നും ഫെബ്രുവരി രണ്ടിനുമാണ് പരീക്ഷകൾ നടക്കുന്നത്.

News

ശിശുദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളൊരുക്കി മൾട്ടിമീഡിയ ഡിപ്പാർട്മെൻറ്

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗം ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കിളിനക്കോട് ജി.എം.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപങ്ങൾ നിർമ്മിച്ച് നൽകി. ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പാഠ്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കാർട്ടൂൺ രൂപങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിയാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പിടിഎ പ്രസിഡന്റ് യുഎം ഹംസ, ഹെഡ്മാസ്റ്റർ അച്യുതൻ, കോളേജിലെ അധ്യാപകരായ കെസി ഫിറോസ്, പിടി നൗഫൽ, എം നിതിൻ, മുഹമ്മദ് വസീം എന്നിവർ സംബന്ധിച്ചു.

News

ത്രിദിന പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു

വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ് എസ് വളണ്ടിയര്മാർക്കായി കേരള സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാമ്പിന് സമാപനമായി. ഇടുക്കി ജില്ലയിലെ ചെറുതോണിയിലായിരുന്നു ക്യാമ്പ്. കാനന യാത്ര , പ്രഭാത സവാരി , ബോട്ടിങ് , ഡാം സന്ദർശനം, പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ . അധ്യാപകരായ സി. അബ്ദുൽ ബാരി, മുഹമ്മദ് അലി. ടി, നവാൽ മുഹമ്മദ് പി.കെ , ജിഷ. […]

News

സപ്ത ദിന സ്‌പെഷ്യൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു.

വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഒതുക്കുങ്ങൽ മറ്റത്തൂർ ടി. എ. എസ്.എം യു.പി. സ്‌കൂളിൽ ചേർന്ന യോഗം സ്‌കൂൾ മാനേജർ കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.യു കുഞ്ഞാൻ , കാവുങ്ങൽ അബു ,സി.ടി അഹമ്മദ് കുട്ടി, കടമ്പോട്ട് ഫൈസൽ മാസ്റ്റർ , ഫസൽ മാസ്റ്റർ […]

News

മനുഷ്യാവകാശദിനം ആചരിച്ചു

വേങ്ങര:വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ വയോജനങ്ങൾ മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് വിത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക്‌ ലീഗിൽ സർവ്വീസസ് കമ്മിറ്റിയും വി.സി സ്മാരക ഗ്രന്ഥാലയം ഊരകംകിഴ്മുറിയും സംയുക്തമായി നിയമ ബോധവത്കരണ ക്ലാസും .വേങ്ങര മലബാർ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വയോജനങ്ങൾവേണ്ടി വിത്യസ്ത കലാവിരുന്നൊരുക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജാബി ചടങ്ങ് ഉൽഘാടനം നിർവഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ഫസൽ കൂളിപ്പിലാക്കൽ അധ്യക്ഷത നിർവഹിച്ചു. വേങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി […]