ഇൻഫ (Ist Sem Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിന് അഭിമാന നേട്ടം സൃഷ്ടിച്ച് രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആഫിയ. ഡിസംബർ 31 ന് മലപ്പുറം തിരൂരിൽ വെച്ച് നടന്ന ജില്ലാ തല സ്പോട്സ് കൗൺസിൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
Author: Akp Junaid
തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി മുസ്‌ഫിറ
ഫരിയ (1st sem multimedia ) വേങ്ങര: മലപ്പുറം ജില്ലാതല സ്പോർട്സ് കൗൺസിൽ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും വെള്ളി മെഡൽ കരസ്ഥമാക്കി ബി കോം ടി ടി. ഒന്നാം വർഷ വിദ്യാർത്ഥിനി മുസ്‌ഫിറ. പി. ഡിസംബർ മുപ്പതിന് മലപ്പുറത്ത് വെച്ച് സംഘടിപ്പിച്ച ചാമ്പ്യൻഷിപ് പരിപാടിയിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കി മുസ്‌ഫിറ മലബാറിന് അഭിമാനമായത്.
ക്യാമ്പുകളിൽ തിളങ്ങാൻ മലബാറിൽ നിന്നും അഭിനവ്മാർ
മുർഷിദ. പി (1 st sem Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എൻ.സിക്ക് അഭിമാന നേട്ടം. കോളേജിലെ രണ്ടാം വർഷ ബികോം ടി.ടി വിദ്യാർത്ഥി അഭിനവ് .ഇ ഡിസംബർ 24 മുതൽ ജനുവരി 2 വരെ പയ്യന്നൂരിൽ വെച്ച് നടക്കുന്ന കേരള ഇ.ബി.എസ്.ബി (ഇ.കെ ഭാരത് ശ്രേഷ്ഠ ഭാരത്) എന്ന ക്യാമ്പിലേക്കും, രണ്ടാം വർഷ ബികോം സി.എ വിദ്യാർത്ഥിയും എൻ. സി. സി കേഡറ്റുമായ അഭിനവ് പി.പി ഡിസംബർ 16 മുതൽ […]
മലബാറിൽ ഫ്രോസ്റ്റ് ഫെയർ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് നടത്തി
ഫാത്തിമ ഇൻഫ.കെ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഇ.ഡി.സി യുടെ കീഴിൽ ഫ്രോസ്റ്റ് ഫെയർ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. ഭക്ഷണത്തിന് പുറമെ കലാസൃഷ്ടികളും, ക്രാഫ്റ്റ്, ഫെയ്സ് പെയിന്റിഗും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗിവ്വവേ മത്സരവും നടന്നു. ചടങ്ങിൽ ഐ ഇ ഡി സി നോടൽ ഓഫീസർ നവാൽ മുഹമ്മദ് […]
മലബാർ എൻ എസ് എസ് ക്യാമ്പിന് തുടക്കം
ഫരിയ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർക്കുള്ള അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു. രണ്ടാം വർഷ വിദ്യാർഥികൾക്കാണ് കണ്ണമംഗലം കിളിനക്കോട് ജി.എൽ.പി സ്കൂൾ വെച്ച് ക്യാമ്പുകൾ നടക്കുന്നത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ആധ്യക്ഷത വഹിച്ചു. വാർഡ് മെംബർ റൂഫിയ ചോല മുഘ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫിസർ ഫൈസൽ ടി, അബ്ദുറഹിമാൻ, […]
മൾട്ടിമീഡിയ അസോസിയേഷൻ ഉദ്ഘടാനം ചെയ്തു
അൻഷിദ. എം (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൾട്ടിമീഡിയ അസോസിയേഷൻ ഉദ്ഘാടനം പ്രശസ്ത ഫോട്ടോഗ്രാഫർ പി. മുസ്തഫ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി. പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ചരിത്രങ്ങളിലെ സുപ്രധാന നിമിഷങ്ങൾക് സാക്ഷിയായ പ്രശസ്ത ഫോട്ടോഗ്രാഫറായ പി.മുസ്തഫയുടെ ഫോട്ടോ കളക്ഷനുകൾ വിദ്യാർത്ഥികൾക്ക് ഏറെ കൗതുകകരമായി. അദ്ദേഹത്തിന്റെ ഭാല്യകാലം മുതൽ ഇതുവരെയുള്ള ചിത്രങ്ങളും, അനുഭവങ്ങളും മാധ്യമ പഠിതാകൾക്ക് ഒരു പ്രൊഫഷണൽ ജീവിതത്തിന്റെ സിലബസ് കൂടിയാണ്. മൾട്ടിമീഡിയ വകുപ്പ് […]
നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് മലബാറിൽ നിന്നും ഷെറിൻ
ഫാത്തിമ ഇൻഫ.കെ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് അഭിമാനമായി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും എൻ.എസ്.എസ് വളണ്ടിയേഴ്സ് സെക്രട്ടറിയുമായ ഫാത്തിമ ഷെറിൻ.പി ജനുവരിയിൽ മഹാരാഷ്ട്രയിലെ പൂനയിൽ നടക്കാനിരിക്കുന്ന എൻ.ഐ.സി ക്യാമ്പിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. സിൽവാൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമയായ സിൽവാൻ മുസ്ഥഫയിൽ നിന്നും കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി
ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് എന്ന ശീർഷകത്തിൽ എൻ സി സി ഉപന്യാസ മത്സരം സംഘടിപ്പിച്ചു
റുഷ്‍ദ തഹ്സീൻ പി.സി (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ സി സി കേഡറ്റുകൾ ഡിസംബർ 13 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് “ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ്” എന്ന ശീർഷകത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. എൻ സി സി മേധാവി സാബു കെ.രസ്തം, സർജന്റ് അനഘ അഭിനവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നമ്മുടെ ജീവിതത്തിൽ ധ്യാന്യത്തിനുള്ള പങ്കിനെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു.
ഐ ഇ ഡി സി ക്ലബിന് കീഴിലുള്ള വനിത വിഭാഗം ഉദ്ഘാടനം ചെയ്തു
അൻഷിദ. എം (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഐ ഇ ഡി സി ക്ലബ്ബിന് കീഴിലുള്ള വുമൺ എംപവർമെന്റ് ലീഡേഴ്‌സ് ലീഗ് ഉദ്ഘാടനം പ്രമുഖ ഭക്ഷണ, ഉൽപ്പന്ന ഫോട്ടോഗ്രാഫർ ഷെറിൻ ജബ്ബാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കിടയിലുള്ള നേതൃത്വത്തിന്റെയും സംരഭകത്വത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിൽ ഐ ഇ ഡി സി നോടൽ […]
ഏകദിന ശിൽപശാല നടത്തി സൈക്കോളജി വകുപ്പ്
അർഷിദ കെ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡിസംബർ 12 ന് സൈക്കോളജി വകുപ്പിന് കീഴിൽ ഏകദിന ശിൽപശാല സംഘടുപ്പിച്ചു. ഡോ.പ്രജീഷ് പാലൻതറ മൈൻഡ്‌ഫുൾനെസ്സ് എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി ഇന്റർ കോളേജിയേറ്റ് പ്രസന്റേഷൻ മത്സരം നടത്തി. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സൈക്കോളജി വകുപ്പ് മേധാവി ആര്യ, അധ്യാപകരായ നിഖിദ ഗോപി, ഷംന എന്നിവർ സംസാരിച്ചു.