Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara
News

ലോക്ക് ഡൗണിന്റെ വിരസതക്ക് മേൽ വർണ്ണപ്രപഞ്ചം തീർത്ത് സഹോദരിമാർ

Reporter: Raseena Farvi EK, 1st BA Multimedia വേങ്ങര: ലോക്ക് ഡൗണിൽ വിദ്യാലയങ്ങളെല്ലാം അടച്ചിട്ടതിനാൽ പല കുട്ടികളും വീടുകളിൽ വെറുതെയിരിക്കുമ്പോൾ വീടിനുള്ളിലിരുന്ന് വർണ്ണങ്ങളുടെ ലോകം തീർക്കുകയാണ് വിദ്യാർഥികളായ ഹസ്ന ഷെറിയും ഹംന ഷെറിയും. ഹസീസ്-നജുമുന്നീസ ദമ്പദികളുടെ മക്കളായ ഇരുവരും കോവിഡ് കാലത്ത് മനോഹരമായ ചിത്രങ്ങൾ തീർത്താണ് ലോക്ക് ഡൗൺ വിരസത അകറ്റുന്നത് . ഓയിൽ പെയ്ന്റിലും വാട്ടർ കളറിലുമായി പലതരം ചിത്രങ്ങളാണ് ഈ ലോക്ക് ഡൗൺ കാലയളവിൽ ഇവർ വരച്ചു തീർത്തത്. നാടിന്റെ വിശേഷങ്ങളും വിവരങ്ങളും […]

News

പാഴ് വസ്തുക്കളെ കരവിരുത് കൊണ്ട് അലങ്കാരമാക്കി മിൻഹ ഫാത്തിമ

Reporter: Fathima Suhaila, Ist BA Multimedia കോട്ടക്കൽ: പാഴ് വസ്തുക്കൾ എന്നും നമുക്കൊരു പൊല്ലാപ്പാണല്ലോ..! പുനരുപയോഗമില്ലാത്ത ഇത്തരം വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചെറുതല്ല. എന്നാൽ ചങ്കുവെട്ടി പി.എം.എസ്.എ. പി.ടി.എം. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരി മിൻഹ ഫാത്തിമയുടെ നിഘണ്ടുവിൽ പാഴ്‌ വസ്തു എന്നൊരു പദമില്ല. നമ്മൾ ഉപയോഗമില്ലെന്ന് കരുതി വലിച്ചെറിയുന്ന പലതും മിൻഹയുടെ ‘ഫാക്ടറിയിലെ’ അമൂല്യങ്ങളായ അസംസ്കൃത വസ്തുക്കളാണ്. പാഴ് വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ അലങ്കാര രൂപങ്ങൾ ഉണ്ടാക്കി തന്റെ കരവിരുത് കൊണ്ട് വിസ്മയങ്ങൾ […]

News

വേങ്ങരയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന് പിന്തുണ നൽകി മലബാർ കോളേജ്

വേങ്ങര: കോവിഡ്-19 വിതച്ച പ്രതിസന്ധിയിൽ നാടിന് സഹായ ഹസ്തവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വേങ്ങരയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നിർമിച്ച് നൽകിക്കൊണ്ടാണ് കോളേജ് കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നാടിന് കൈത്താങ്ങായത്. വേങ്ങര പോലീസ് സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ സ്ഥാപനങ്ങളിലേക്കാണ് മാസ്കുകൾ നൽകിയത്. പ്രിൻസിപ്പാൾ ഡോ. യു സൈതലവിയും കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരിയും നേതൃത്വം നൽകി.വേങ്ങര പോലീസ് സ്റ്റേഷനിലേക്കുള്ള മാസ്കുകൾ സർക്കിൾ ഇൻസ്പെക്ടർ […]

News

സൺഡേ ലോക്ക് ഡൗണിനോട് പൂർണമായി സഹകരിച്ച്‌ വേങ്ങരക്കാർ

Reporter: Fathima Suhaila.P, Ist BA Multimedia വേങ്ങര: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണിനോട് പൂർണ്ണമായി സഹകരിച്ച് വേങ്ങരക്കാർ. അവശ്യ സേവനങ്ങളായ പാൽ വിതരണം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകൾ ഒഴികെ എല്ലാം നിശ്ചലമായി. വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞു കിടന്നു. പതിവ് പോലീസ് പരിശോധന ഇന്നലെ ശക്തമായിരുന്നു. അനാവശ്യമായി പുറത്തറിങ്ങിയവർക്കെതിരെ കേസ് എടുത്തതായി വേങ്ങര എസ് ഐ എൻ മുഹമ്മദ് […]

News

ലോക്ക് ഡൗൺ വഴിമുടക്കിയപ്പോൾ തൊഴിലിന്റെ റൂട്ട് മാറ്റി ടാക്സി ഡ്രൈവർ മുഹമ്മദ്

Reporter: Fathima Suhaila P, Ist BA Multimedia വേങ്ങര: കൊറോണ വ്യാപനത്തെ തുടർന്ന് ജനം ലോക്ക് ഡൗണിലായതോടെ ടാക്സി തൊഴിലാളികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ബസ്, ടാക്സി തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം പൂർണമായും നിലച്ചു. വറുതിയുടെ കാലത്ത് പച്ചക്കറി കൃഷി ചെയ്ത് ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുകയാണ് വേങ്ങര സ്വദേശിയായ ടാക്സി ഡ്രൈവർ മുഹമ്മദ്. തന്റെ വീട്ടുമുറ്റത്ത് ഗ്രോ ബാഗുകളിൽ വ്യത്യസ്ത ഇനം പച്ചക്കറികൾ വിളയിച്ചെടുത്താണ് മുഹമ്മദ് […]

News

മടങ്ങിവരുന്ന പ്രവാസികൾക്കായി ക്വാറന്റൈൻ സൗകര്യം ഒരുക്കി വേങ്ങര മലബാർ കോളേജ്

വേങ്ങര: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പ്രവാസി മലയാളികളാണ് നാട്ടിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്നത്. നോർക്ക റൂട്സിന്റെ ഓൺലൈൻ റെജിസ്ട്രേഷനിൽ ഇതുവരെ ഉള്ള കണക്കു പ്രകാരം അഞ്ച് ലക്ഷതിലധികം മലയാളികളാണ് നാട്ടിലേക്ക് തിരികെ വരാനായി ഒരുങ്ങുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിനായി നാടെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികളായ പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് തയ്യാറാണെന്ന് സ്ഥാപന ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ […]

News

പ്രവാസികൾക്ക് തണലേകാൻ വേങ്ങര മലബാർ കോളേജ്

വേങ്ങര: കോവിഡ്-19 പ്രവാസ ലോകത്ത് ഭയാനകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ നാട്ടിൽ എത്തിക്കുമ്പോൾ ക്വാറൻറീൻ സൗകര്യമൊരുക്കി വിട്ടു നൽകാൻ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും നാഷനൽ പബ്ലിക്ക് സ്കൂളും തയ്യാറാണെന്ന് സ്ഥാപന ഭാരവാഹികൾ അറിയിച്ചു. മലബാർ എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളും സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന രീതിയിൽ വിട്ടു കൊടുക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും തയ്യാറാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. […]

News

‘ഖയാൽ’ മലബാറിന്റെ കലാ മാമാങ്കത്തിന് തിരി തെളിഞ്ഞു

Reporter: Mufeeda PT, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന ഫൈൻ ആർട്സ് മത്സരങ്ങൾക്ക് വർണാഭമായ തുടക്കം . രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങളിലായി നിരവധി വിദ്യാർഥികൾ വേദിയിൽ എത്തുന്നു. മലബാറിന്റെ കലാകിരീടത്തിനായുള്ള മത്സരത്തിൽ എട്ട് ഡിപ്പാർട്മെന്റുകൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കിരീട പോരാട്ടത്തിനിറങ്ങുന്നത്. ഖയാൽ 2020 ന്റെ ഔദ്യോഗിക ഉത്‌ഘാടനം ബഹു: മുൻ എം എൽ എ അബ്ദുറഹ്മാൻ രണ്ടത്താണി നിർവഹിച്ചു. ഫൈൻ […]

News

ചതുർദിന പ്രീമാരിറ്റൽ കോഴ്സ് സമാപിച്ചു.

വേങ്ങര : സംസ്ഥാന ന്യൂന പക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിന്റെയും വുമൺ ഡവലപ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതുർ ദിന പ്രീ മാരിറ്റൽ കോഴ്സ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്‌ഘാടനം ചെയ്തു. അഡ്വ. ശംസുദ്ധീൻ , എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സി. അബ്ദുൽ ബാരി , ജിഷ. പി , ഷിൻസി , നീതു , […]

News

Emporio ‘2K20 കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

Reporter: Saban Masood K,II BA Multimedia വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ ഉദ്ഘാടനം മുഹമ്മദ്‌ കുട്ടി നിച്ചികാട്ടിൽ ( മാനേജിംഗ് ഡയറക്ടർ ഓഫ് അജ്‌ഫാൻ ഡേറ്റ്സ് & നട്സ്) നിർവഹിച്ചു. ഡിപ്പാർട്ട്‌മെന്റ് എച് ഒ ഡി നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണശ്ശേരി, അദ്ധ്യാപകൻ അബ്ദുൽ ബാരി എന്നിവർ സംസാരിച്ചു. ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച quizza, vintage, idea fest എന്നീ പരിപാടികളിലെ […]