Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara
News

അന്താരാഷ്ട്ര ഭിന്നശേഷി സൗഹൃദ ദിനത്തിൽ മുബഷിറക്ക് ആദരവർപ്പിച്ച് മലബാർ എൻ എസ് എസ്

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റ് ഡിസംബർ 3 ന് അന്താരാഷ്ട്ര ഭിന്നശേഷി സൗഹൃദ ദിനം ആചരിച്ചു. യുജിസി നെറ്റ് യോഗ്യത നേടിയ കോളേജിലെ സൈക്കോളജി വിഭാഗം പൂർവ്വ വിദ്യാർഥിനി മുബഷിറ സി ടി യെ ചടങ്ങിൽ അനുമോദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി മുബഷിറക്ക് ഉപഹാരം നൽകി. അധ്യാപകരായ ഡോ. രമിഷ് എൻ, സാബു കെ റസ്തം, എൻഎസ്എസ് വളണ്ടിയർമാരായ ഫർസാന, മുബഷിർ റിംഷാദ് […]

News

എയ്ഡ്‌സ് ദിനാചരണം നടത്തി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ. എസ്. എസ് യൂണിറ്റും കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ ഫോറം (സുരക്ഷ)യും സംയുക്തമായി വിത്യസ്ത എയ്ഡ്‌സ് ദിന സന്ദേശ പരിപാടികൾ സംഘടിപ്പിച്ചു. മെഴുകുതിരി തെളിയിക്കൽ, റെഡ് റിബ്ബൺ ക്യാമ്പയിൻ, ചാർട്ട് പ്രദർശനം, സൗജന്യ HIV പരിശോധന, ബിപി ചെക്കിങ്, VDRL പരിശോധന എന്നിവ നടത്തി. പരിപാടികളിൽ എൻ. എസ്. എസ്. ഓഫീസർ ശ്രീ. ഫൈസൽ. ടി, ശ്രീ. സാബു […]

News

എൻ.എസ്.എസ് അവാർഡിന്റെ തിളക്കത്തിൽ വേങ്ങര മലബാർ കോളേജ്

വേങ്ങര: കാലിക്കറ്റ് യൂനിവേർഴ്സിറ്റിക്ക് കീഴിലെ മികച്ച എൻ എസ് എസ് യൂണിറ്റായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിനെയും മികച്ച പ്രോഗ്രാം ഓഫിസറായി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സി. അബ്ദുൽ ബാരിയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ കേമ്പസിനകത്തും പുറത്തും നടത്തിയ വൈവിധ്യമാർന്ന സാമൂഹ്യ പ്രവർത്തങ്ങൾക്കാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്.ഒതുക്കുങ്ങലിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വിദ്യാർത്ഥി കൂട്ടായ്മയിൽ നിർമ്മിച്ച അഭയം ഭവനം, വേങ്ങര, കണ്ണമംഗലം, ഊരകം, […]

News

പാലിയേറ്റീവ് സെന്ററിന് ഉപകരണങ്ങൾ നൽകി

വേങ്ങര: കൊറോണ സ്വയം പ്രതിരോധത്തിന് വേണ്ടി പറപ്പൂർ പെയിൻ ആൻറ് പാലിയേറ്റിവിലേക്ക് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉപകരണങ്ങൾ നൽകി സഹായിച്ചു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയിൽ നിന്നും ശ്രീ:അയമുതു മാസ്റ്റർ , എ.എ. അബ്ദുറഹ്മാൻ സാഹിബ്, വി എസ് മുഹമ്മദ് അലി എന്നിവർ ഉപകരണങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിൽ അധ്യാപകരായ സി അബ്ദുൽ ബാരി,ഫൈസൽ ടി. അബ്ദുറഹ്മാൻ കറുത്തേടത്ത് ,ശ്രീമതി ഫാത്തിമ ഖൈറു എന്നിവർ സന്നിഹിതരായി.

News

പഠനത്തോടൊപ്പം നൈപുണ്യ വികാസത്തിനും പ്രാമുഖ്യം നൽകണം: വിപിൻ അക്‌ബർ

വേങ്ങര: പുതിയ കാലത്തെ തൊഴിൽരംഗത്തെ വെല്ലുവിളികൾ നേരിടാൻ പഠനത്തോടൊപ്പം ‌സ്കിൽ ഡെവലപ്മെന്റിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ജർമനിയിലെ സ്കാഫെലെർ ടെക്നോളജീസിൽ പ്രോഡക്റ്റ് ഡെവലപ്മെന്റ് വിഭാഗം സ്പെഷ്യലിസ്റ്റായ ശ്രീ. വിപിൻ അക്‌ബർ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ചുവരുന്ന “മീറ്റ് ദി എക്സ്പെർട്” പരിപാടിയുടെ മൂന്നാം എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. രേഷ്മ എം അദ്ധ്യക്ഷത വഹിച്ച ഗൂഗിൾ മീറ്റ് പ്രോഗ്രാം വകുപ്പു തലവൻ ശ്രീ. ഷബീർ ടി.കെ ഉദ്ഘാടനം […]

News

ലോക ടൂറിസം ദിനാചരണം: മലബാർ കോളേജിൽ വെബ്ബിനാർ സംഘടിപ്പിച്ചു

വേങ്ങര: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ടൂറിസം ക്ലബും കോമേഴ്‌സ് വിഭാഗവും എൻ എസ് എസ് ക്ലബും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. നിലമ്പൂർ അമൽ കോളേജിലെ ടൂറിസം ആൻഡ് ഹോട്ടൽമാനേജ്‍മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനുജിത് എസ് വിഷയാവതരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം ക്ലബ്ബ് കോഡിനേറ്റർ സാബു കെ റെസ്‌തം കോമേഴ്‌സ് ഡിപ്പാർട്ടമെന്റ് ഹെഡ് നവാൽ മുഹമ്മദ്, എൻ എസ് […]

News

നൂതന ഡിജിറ്റൽ സങ്കേതിക വിദ്യകൾ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും: അനീഷ് സുദേവൻ

വേങ്ങര: ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളായ ഐ.ഒ.ടി , 5 ജി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവ ഭാവിയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഓൺ മൊബൈൽ ഗ്ലോബൽ ലിമിറ്റഡ് കമ്പനിയുടെ സീനിയർ മാനേജർ ആയ ശ്രീ. അനീഷ് സുദേവൻ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന “മീറ്റ് ദി എക്സ്പെർട്ട് ” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ ഇലക്ട്രോണിക്സ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.വകുപ്പ് […]

News

ദേശീയ ഹിന്ദി ദിനം ആചരിച്ചു

വേങ്ങര: ദേശീയ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹിന്ദി വിഭാഗം ഹിന്ദി പ്രാധാന്യത്തെ ഭാഷയുടെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഇബ്രാഹിംകുട്ടി ഹിന്ദി ഭാഷയുടെ മഹത്വത്തെക്കുറിച്ചും വർത്തമാന കാലഘട്ടത്തിൽ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈദലവി അധ്യക്ഷത വഹിച്ചു. ഹിന്ദി വിഭാഗം തലവൻ ഡോ. രമീഷ് സ്വാഗതം പറഞ്ഞു.

News

‘മീറ്റ് ദ എക്സ്പേർട്ട്’ പരിപാടിയുമായി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ്

വേങ്ങര: ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വേങ്ങര മലബാർ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘മീറ്റ് ദ എക്സ്പേർട്ട് ‘ പ്രോഗ്രാം പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയുടെ അദ്ധ്യക്ഷതയിൽ മാനേജർ ശ്രീ. അബ്ദുൽ മജീദ് എം ഉദ്ഘാടനം ചെയ്തു. ‘ഗൂഗിൾ മീറ്റ്’ പ്ലാറ്റ്ഫോമിലൂടെ നടന്ന ആദ്യ പരിപാടിയിൽ സ്വീഡനിലെ ‘വോൾവോ കാർ’ കമ്പനിയിൽ സിസ്റ്റം ഡിസൈനർ ആയി പ്രവർത്തിക്കുന്ന മലയാളിയായ ശ്രീ. ഷാനിഷ് പി വിദ്യാർത്ഥികളുമായി സംവദിച്ചു. […]

News

ഗവേഷണ മേഖലയിലേക്ക് വാതായനങ്ങൾ തുറന്ന് “റിസർച്ച് എക്സ്പെഡീഷൻ”. മലബർ കോളേജിൽ ത്രിദിന ദേശീയ വെബിനാറൊരുക്കി മാനേജ്‌മെന്റ് വിഭാഗം

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മാനേജ്‌മെന്റ് പഠന വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി “അക്കാദമിക ഗവേഷണത്തിന്റെ നൂതന കവാടം” എന്ന വിഷയത്തിൽ ത്രിദിന ദേശീയ വെബിനാർ സംഘടിപ്പിച്ചു. വെബിനാറിന്റെ ആദ്യ ദിനത്തിൽ “ഗവേഷത്തിന് ഒരു ആമുഖം” എന്ന വിഷയത്തിൽ സിക്കിം മണിപ്പാൽ സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. കാശിനാഥൻ പ്രബന്ധം അവതരിപ്പിച്ചു. “ഗവേഷണ സാഹിത്യ പുനർ വായന നൂതന സാങ്കേതിക വിദ്യയിലൂടെ” എന്ന വിഷയത്തിൽ രണ്ടാം ദിനവും അദ്ദേഹം ക്ലാസുകൾ കൈകാര്യം […]