വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ കോളേജ് ഡേ വിദാഹ് 2019 കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം ഹകീം തങ്ങൾ ഉദ്ഘാടനം ചെയ്‌തു. കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ യു സൈതലവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ എം അബ്‌ദുൾ […]
Author: Firose KC
ഇന്റേർണൽ പരീക്ഷകൾ മാര്‍ച്ച് 22 ന് ആരംഭിക്കും.
Reporter SHIBILI, II BA Multimedia വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ട്, നാല് സെമസ്റ്ററുകളുടെ ഇന്റേർണൽ പരീക്ഷകള്‍ മാര്‍ച്ച് 22 ന് ആരംഭിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പൽ ഡോ. യു സൈതലവി അറിയിച്ചു. ഉച്ചക്ക് ശേഷം 2.00 മുതൽ 3.30 വരെയാണ് പരീക്ഷകൾ നടക്കുക. ഇന്റേർണൽ പരീക്ഷകൾ യൂണിവേഴ്സിറ്റി പരീക്ഷകളുടെ അതേ പ്രാധാന്യത്തില്‍ കാണണമെന്ന് പ്രിന്‍സിപ്പൽ പറഞ്ഞു. ഓരോ ഡിപ്പാര്‍ട്ട്മെന്റുകളുടെയും പരീക്ഷ ടൈംടാബിൾ അതാത് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ അറിയിക്കുമെന്നും കൂടാതെ പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് […]
സി-സോൺ വിജയികളെ അനുമോദിച്ചു
Reporter HAKEEM, II BA Multimedia വേങ്ങര: സി- സോൺ കലോൽസവത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ ആദരിച്ചു. ലൈറ്റ്മ്യൂസിക്ക്, സ്കിറ്റ്, വട്ടപ്പാട്, മാപ്പിളപ്പാട്ട് ഗ്രൂപ്പ് എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ ഫൈസൽ ടി, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദീൻ തെന്നല, അദ്ധ്യാപകരായ നവാൽ മുഹമ്മദ്, ഇ കെ ജാബിർ, യു യു സി നസീബ് […]
ഷൗക്കത്ത് അലി മെമ്മോറിയൽ ബാറ്റ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: മലബാർ സ്റ്റാഫ് ടീമിനു രണ്ടാം സ്ഥാനം
മഞ്ചേരി: കെ എച് എ എം യൂണിറ്റി വിമൻസ് കോളേജിൽ നടന്ന നാലാമത് ഡോക്ടർ ഷൗക്കത്ത് അലി മെമ്മോറിയൽ ബാറ്റ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റാഫ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ ആതിഥേയരായ യൂണിറ്റി വിമൻസ് കോളേജിനെയും സെമിയിൽ കരുത്തരായ മമ്പാട് എം ഇ എസ് കോളജിനേയും ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഡബിൾസ് സിംഗിൾസ് എന്നീ വിഭാഗങ്ങളിൽ ടീം അംഗങ്ങളായ മുഹമ്മദ് അലി, ഷഫീക് കെ പി, കെ […]
നാടൻ പാട്ടിന്റെ ഈരടികളിൽ ചാലക്കുടിക്കാരന്റെ ഓർമകൾ പങ്കുവെച്ച് വിദ്യാർത്ഥി കൂട്ടായ്മ
Reporter SHIBILI SHAFEEH P, III BA Multimedia വേങ്ങര: പ്രശസ്ത ചലച്ചിത്ര നടനും ഗായകനുമായ കലാഭവൻ മണിയുടെ രണ്ടാം ചരമ വാര്ഷികത്തോടനുബന്ധിച്ച് മലബാർ കോളേജ് വിദ്യാർത്ഥി കൂട്ടായ്മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ക്യാമ്പസിലെ നെല്ലിമരചുവട്ടിൽ ഒത്തുകൂടിയ വിദ്യാർഥികൾ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ നേതൃത്വം നൽകിയ പരിപാടിയിൽ അധ്യാപകരായ ഷഫീക് കെ പി, നിതിൻ എം, അബ്ദുറഹ്മാൻ കറുത്തേടത്ത് എന്നിവർ പങ്കെടുത്തു.
ഡബ്ല്യൂ ഡി സി ഇന്റർനാഷണൽ വിമൻസ് ഡേ ആചരിച്ചു
വേങ്ങര: ഇന്റർനാഷണൽ വിമൻസ് ഡേ ആചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിമൻസ് ഡെവലപ്മെന്റ് സെലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. “ഫെമില്ല” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് സർവകലാശാല വിമൻസ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അദ്ധ്യാപിക ഡോ: മോളി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. മാനേജ്‌മന്റ് സ്റ്റഡീസ് വിഭാഗം തലവൻ അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ല്യൂ ഡി സി കോർഡിനേറ്റർ വി ധന്യ ബാബു സ്വാഗതം ആശംസിച്ചു. സി അബ്ദുൽ ബാരി, […]
അറോറയിൽ ശ്രദ്ധേയമായി ആര്‍ട്ട് ജിയാനോ
Reporter: Rufeeda K, II BA Multimedia വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഇ ഡി ക്ലബും സ്റ്റുഡന്‍സ് യൂണിയനും സംയുക്തമായി നടത്തിയ പരിപാടിയില്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനമായ ആര്‍ട്ട് ജിയാനോ ശ്രദ്ധേയമായി. ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ചിരട്ട, പാള, പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ വസ്തുക്കളിലാണ് വിദ്യാര്‍ഥികള്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചത്. മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളും പങ്കെടുത്ത മത്സരത്തില്‍ മൾട്ടിമീഡിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം രണ്ടാം സ്ഥാനം നേടിയപ്പോൾ സൈക്കോളജി […]
അറുനൂറിൽപരം വിഭവങ്ങളുമായി മലബാർ ഫുഡ് ഫെസ്റ്റ്
Reporter SUHAILUDHEEN, I BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി നടത്തിയ അറോറ 2K19 മലബാർ എക്സ്പോയുടെ ഭാഗമായി വിവിധ ഡിപ്പാർട്മെന്റുകൾക്കിടയിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ഓരോ ഡിപ്പാർട്മെന്റിനും നിർണയിച്ച സ്ഥലത്ത് കാണികളെ അമ്പരിപ്പിക്കുന്ന തരത്തിൽ വർണ്ണ വിസ്മയം തീർത്താണ് വിദ്യാർഥികൾ ഭക്ഷണ സജ്ജീകരണം നടത്തിയത്. കൂടാതെ പാശ്ചാത്യ ഭക്ഷ്യ വിഭവങ്ങളും തനിമയാർന്ന […]
മെഹന്ദിയിൽ മൊഞ്ചി മലബാറിന്റെ മൊഞ്ചത്തിമാർ
Reporter SAFEEDA CHERUKATTIL, II BA Multimedia വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി നടത്തിയ അറോറ 2K19 മലബാർ എക്സ്പോയുടെ ഭാഗമായി ‘അൽ – ഹെനാ ‘ മെഹന്തി ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നായി ഏഴ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കോളേജിലെ അദ്ധ്യാപികമാരായ പി ജിഷ, കെ ഫർസാന, പി രമണി, കെ ഫർഷാന ജാസ്മിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. […]
ക്യാമ്പസിന്റെ ഉത്സവമായി അറോറ 2019 മലബാർ എക്സ്പോ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി മാർച്ച് അഞ്ചിന് അറോറ 2K19 മലബാർ എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രീ, കര കൗശല നിർമാണ യൂണിറ്റുകളും കോളേജ് കാമ്പസ്സിൽ സ്റ്റാളുകൾ ഒരുക്കി. പൊതു ജനങ്ങൾക്ക് വേണ്ടി എച് എം സ് കോട്ടക്കൽ, ട്രൂ കെയർ തിരുരങ്ങാടി എന്നിവ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻ ബുക്ക് […]