വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ എക്സികുട്ടീവ് യോഗം കോളേജിൽ വച്ച് നടന്നു. യോഗത്തിൽ മാജിദ് ആവയിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റായും അഫ്സൽ പുള്ളാട്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജൗഹർ അമീൻ (വൈസ് പ്രസിഡന്റ്), ആതിര കിളിവായിൽ (ജോ: സെക്രട്ടറി), സുൽത്താൻ അലി കുന്നുമ്മൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സലാഹുദ്ധീൻ, നവാസ്, ഹിശാം, അർഷാദ്, രഞ്ജു പി, വാസില പിപി, ജുനൈദ് എ കെ പി , സലീം പി, ഷാനു […]
Author: Firose KC
മലബാര്‍ കോളേജ് മാഗസിന്‍ ‘പേക്കൂത്ത്’ പ്രകാശനം ചെയ്തു
വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ കോളേജ് മാഗസിന്‍ ‘പേക്കൂത്ത്’ സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് പ്രിൻസിപ്പാൾ ഡോ യു സൈതലവിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മാനേജർ മജീദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം ഷിഫാ. എം, മാനേജ്‌മന്റ് കമ്മറ്റി അംഗം പി കെ അലി അക്ബർ, പി ടി എ പ്രസിഡന്റ് എം കെ അബ്‌ദുൾ മജീദ്, അധ്യാപകരായ മുഹമ്മദലി ടി, ലിയാഉദ്ദീൻ വാഫി […]
മാനുഷിക മൂല്യങ്ങളുള്ള നവതലമുറ കാലഘട്ടത്തിന്റെ ആവശ്യം: ശീതൾ ശ്യാം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെൽ സംഘടിപ്പിച്ച സാമൂഹിക ബോധവത്കരണ പരിപാടി “പ്രൗഡ 2019” ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഉത്‌ഘാടനം ചെയ്‌തു. സമൂഹത്തിന്റെ മുൻ വിധികൾ പലതും മാറ്റേണ്ടതുണ്ടെന്നും നവതലമുറയിൽ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ മജീദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. WDC കോർഡിനേറ്റർ ജിഷ പി സ്വാഗതം പറഞ്ഞു. അധ്യാപകരായ […]
‘ബഷീറിലെ സൂഫി’ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘ബഷീറിലെ സൂഫി’ എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രഭാഷണത്തിൽ താനൂർ ഗവൺമെന്റ് കോളേജ് മലയാളവിഭാഗം തലവൻ ഡോ: പി അബ്‌ദുൾ ഗഫൂർ സംസാരിച്ചു. സൃഷ്ടിയും സൃഷ്ടാവും ഒന്നുതന്നെ എന്ന സൂഫിയുടെ പരമമായ ലക്‌ഷ്യം തന്റെ രചനകളിലും ജീവിതത്തിലും അന്വർത്ഥമാക്കിയ മഹാനായ എഴുത്തുകാരനാണ് ബഷീർ എന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ എൻ എസ് എസ് കോഓർഡിനേറ്റർ […]
ലോക്സഭാ നടപടിക്രമങ്ങളുടെ പ്രതീതിയോടെ മലബാർ കോളേജിൽ മോഡൽ പാർലമെന്റ്
Reporter : Safeeda C III BA Multimedia വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേർസിന്റെ സാമ്പത്തിക സഹായത്തോടെയാണ് മോഡൽ പാർലമെന്റിന്റെ പ്രവർത്തനം. വിദ്യാർത്ഥികളിൽ പാർലമെന്റ് നടപടിക്രമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടി വേങ്ങര നിയോജക മണ്ഡലം എം എൽ എ കെ എൻ എ ഖാദർ മോഡൽ പാർലമെന്റ് ഉത്ഘാടനം ചെയ്തു. കോളേജ് […]
സാഹിത്യത്തിന്റെ സുൽത്താന് മലബാർ കോളേജിന്റെ ഓർമപ്പൂക്കൾ
വേങ്ങര: ഭാഷയുടെ നൈർമല്യവും സൗന്ദര്യവും ആസ്വാദകർക്ക് പകർന്ന് നൽകിയ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമ വാർഷികം വ്യത്യസ്തവും പുതുമയുമാർന്ന പരിപാടികളിലൂടെ സംഘടിപ്പിച്ചു. മലബാർ കോളേജ് മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ബഷീർ രചനകളിലെ സ്ഥിരം സാന്നിധ്യമായ മാങ്കോസ്റ്റിൻ, ചാമ്പ മരങ്ങൾ ക്യാമ്പസിൽ നട്ടുപിടിപ്പിച്ചു. വള്ളികളും ചെടികളും മരങ്ങളും വാഴകളും പൂക്കളും കുടപിടിച്ചും മറവിരിച്ചും നിൽക്കുന്ന വലിയപറമ്പായ വൈലാലിലെ മാങ്കോസ്റ്റിൻ മരചുവട്ടിലായിരുന്നു ബഷീറിന്റെ മിക്ക രചനകളും പിറവിയെടുത്തത്. ബഷീർ […]
‘അക്ഷരലക്ഷം’ വിജയികളെ മലബാർ കോളേജ് എൻഎസ്എസ് യൂണിറ്റ് അനുമോദിച്ചു
തെന്നല: വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ തെന്നല അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ച പഠിതാക്കളെ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റ് അനുമോദിച്ചു. പ്രോജക്ടിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ സർവ്വേ നടത്തി നിരക്ഷരരെ കണ്ടെത്തി പഠിതാക്കൾക്ക് ക്ലാസ് നൽകിയിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തെന്നല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത […]
മലബാർ സ്റ്റാഫ് ക്ലബ് അഫ്സൽ സാറിന് യാത്രയയപ്പ് നൽകി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ അഫ്സൽ കെ ഇന്റർ കോളേജ് ട്രാൻസ്ഫർ വഴി ഫറൂഖ് കോളേജിലേക്ക് മാറി. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അഫ്സൽ തന്റെ മൂന്ന് വർഷത്തെ സർവീസിന് ശേഷമാണ് അദ്ദേഹം മലബാറിനോട് വിടപഞ്ഞത്. വികാര നിർഭരമായ ചടങ്ങിൽ മറ്റു സ്റ്റാഫ് അംഗങ്ങൾ അഫ്സലുമൊത്തുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ അനുഭവങ്ങൾ പങ്കുവച്ചു. കുറഞ്ഞ കാലയളവിൽ അദ്ദേഹം കോളേജിന് നൽകിയ സേവനങ്ങൾ വലുതാണെന്ന് […]
റാഗിങ്ങ് വിമുക്ത ക്യാമ്പസ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ: മുജീബ് റഹ്മാൻ
വേങ്ങര. റാഗിങ്ങ് വിമുക്ത വിദ്യാർത്ഥി സൗഹൃദ കലാലയങ്ങൾ ഇന്നത്തെ സമൂഹത്തത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ: മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആന്റി റാഗിങ്ങ് സെൽ സംഘടിപ്പിച്ച റാഗിങ്ങ് വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടി വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിലായി നടന്ന ക്ലാസുകളിൽ മഞ്ചേരി ജില്ലാ […]
വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി
വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട് ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു. രണ്ടാം കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ ചിരികളോടെ കാലൻ കുട കുത്തിപിടിച്ച് അവർ കോളേജ് സെമിനാർ ഹാളി ലേക്ക് നടന്നു. കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച ‘മഴത്തുള്ളികൾ ‘ മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും , വായന വാരാഘോഷാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വായന മത്സരത്തിനുള്ള മത്സരാർത്ഥികളായും എത്തിച്ചേർന്നതായിരിന്നു അവർ. […]