ജുമാന ഫർവീൻ ടി.പി (2nd semester BA multimedia)
വേങ്ങര: ഗവൺമെൻ്റ് ആവശ്യാനുസരണം
ജനുവരി 21 ന് ചൊവ്വാഴ്ച വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേന ക്ലബ് അംഗങ്ങൾ കോട്ടക്കൽ, പുതുപ്പറമ്പ് എം.സി.എഫിൽ മാലിന്യ സംസ്‍കരണ ഓഡിറ്റിംഗ് സംഘടിപ്പിച്ചു. ഓഡിറ്റിങ്ങിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് എഫ്ഐസി റാഷിദ ഫർസത്ത് പ്രഭാഷണം നടത്തി. ഓഡിറ്റിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ചോദ്യാവലി പൂരിപ്പിക്കുന്നതിന് എം.സി.എഫിലെ തൊഴിലാളികൾ സഹകരിക്കുകയും ആവശ്യമായ ഡാറ്റ നൽകുകയും ചെയ്തു. സർക്കാർ നടത്തുന്ന മലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായാണിത്. സംസ്ഥാനത്തെ എല്ലാ ഭൂമിത്രസേന ക്ലബ്ബുകളോടും ജനുവരി പതിനഞ്ചിനകം രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് സർക്കാർ