വേങ്ങര: അസാപിന്റെ സഹകരത്തോടുകൂടി ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്‌സ്‌മെന്റ് സെല്ലും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ ബിഷാറ എം ഉത്‌ഘാടനം ചെയ്‌തു. കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്‌സ്‌മെന്റ് സെൽ കോഡിനേറ്റർ നമീർ എം സ്വാഗതം ആശംസിച്ചു. സെപ്റ്റംബർ 26,28,29 തീയ്യതികളിലായി നടന്ന പരിപാടിയിൽ ജില്ലയിൽനിന്നുള്ള അസാപിന്റെ ആറ് എക്സികുട്ടീവ് ട്രൈനേഴ്‌സ് വിവിധ സെഷനുകൾ കൈകാര്യം ചെയ്‌തു.
ഒൻപത് ഡിപ്പാർട്മെന്റുകളിനിന്നും 400 ൽ അധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് വരുന്ന വിദ്യാർഥികൾക്ക് വിവിധ പഠന മേഖലകളെ കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും വിശദമായി മനസിലാക്കാൻ ഉതകുന്ന രീതിയിലാണ് അസാപ് ഓറിയന്ററ്റേഷൻ പ്രോഗ്രാമിന്റെ സിലബസ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.