Reporter: Dheena fasmi, II BA Multimedia
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ അസാപിന്റെ (അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രം) കീഴിൽ ഊരകം വി.സി ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയിൽ വെച്ചു ക്രിസ്മസ് ദിനാഘോഷം സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി.കെ സോമനാഥൻ മാസ്റ്റർ ക്രിസ്മസ് സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. മത സൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെ സമകാലിക സാഹചര്യങ്ങളുമായി കൂട്ടിയിണക്കികൊണ്ട് സോമനാഥൻ മാസ്റ്റർ സംസാരിച്ചു. എല്ലാ മതങ്ങളും മനുഷ്യന്റെ നന്മക്ക് ഉള്ളതാണെന്നും എല്ലാ മതങ്ങളുടെ ആചാരങ്ങളെ നാം ബഹുമാനിക്കണമെന്നും, ഓരോ വ്യക്തിയും അവയെ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമപ്പെടുത്തി.
അസാപ് ട്രെയിനർ മനു പ്രതാപ് അധ്യക്ഷത വഹിച്ചു. അസാപ് പ്രോഗ്രാം കോഡിനേറ്റർ സി അബ്ദുൽ ബാരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അസാപ് വിദ്യാർത്ഥികളും പങ്കെടുത്തു.