News

ആര്യതയുടെ കഠിനാധ്വാനത്തിന്റെ ചിരിക്ക്‌ ഇനി മധുരം കൂടും

ഫാത്തിമ ഫാബി എം.കെ (1st sem BA Multimedia)

വേങ്ങര: ഫുട്ബോളിനോട്‌ അമിതമായ താല്പര്യം കാണിച്ചിരുന്നുവെങ്കിലും പെൺകുട്ടിയാണെന്ന വീട്ടുകാരുടെ വാക്കിന് മുമ്പിൽ ഒരു നാൾ മുട്ടുമടക്കി. എങ്കിലും തളരാതെ തന്റെ ഫുട്ബോളിലുള്ള കഴിവ് തെളിയിച്ചിരിക്കുകയാണ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ അഭിമാന താരമായി മാറിയ ആര്യത. ചെറുപ്പം മുതൽ ഫുട്ബോളിനോട് ഹരമായിരുന്നെങ്കിലും വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരങ്ങളുണ്ടായിരുന്നില്ല. തൊട്ടടുത്ത പറമ്പിൽ സഹോദരന്മാരോടൊത്ത് കളിച്ചു തുടങ്ങി, പറമ്പുകളിൽ പിന്നീട് വീടുകൾ ഓരോന്നായി വന്നതോടെ കളി നിന്നു. പിന്നീട് ഈ താല്പര്യം തുടരാൻ മാർഗമുണ്ടായിരുന്നില്ല. മൊബൈലിൽ കളികൾ കാണുകയും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് പെരിന്തൽമണ്ണ അക്കാദമിയിൽ പോയി തുടങ്ങി. കളി അറിയില്ലെങ്കിലും എല്ലാ ട്രെയൽസുകളിലും പങ്കെടുത്തു. കളിയിലുള്ള മികവ് തിരിച്ചറിയാൻ തുടങ്ങിയതോടെ വാശിയോടെ സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തു. വീട്ടുക്കാരറിയാതെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സ്റ്റേറ്റ് സീനിയർ വുമൺസ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. മുൻപിലുണ്ടായിരുന്ന പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് പിന്നീട് പത്തു ദിവസത്തെ ക്യാമ്പിലും പങ്കെടുത്തിരുന്നു. മലബാറിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് തലവൻ മുഹമ്മദ്‌ അലിയുടെ നിർദ്ദേശത്തോടെ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സീനിയർ വിമൻസ് ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കുകയും സെലക്ഷൻ ലഭിക്കുകയും ചെയ്തു. പിന്നീട് സ്റ്റേറ്റ് സീനിയർ റെഡ് ബീ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇപ്പോഴിതാ നാട്ടുക്കാരുടെയും വീട്ടുക്കാരുടെയും പിന്തുണയോടെ ഈ വർഷത്തെ സംസ്ഥാന സീനിയർ വനിതാ ഫുട്ബോളിൽ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ട് അണിയാൻ ഒരുങ്ങുകയാണ് മലബാറിലെ
രണ്ടാം വർഷ ഇംഗ്ലീഷ് ലിറ്ററേച്വർ വിദ്യാർത്ഥിനിയായ ആര്യത. സാഹചര്യങ്ങളല്ല മറിച്ച് പ്രയത്നങ്ങളാണ് നമ്മെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് തെളിയിക്കുകയാണ് ആര്യതയുടെ ഫുട്ബോൾ ജീവിതം

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *