Jesla Sherin P.P (second semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ സംഘടിപ്പിക്കുന്ന വാർഷിക കലോത്സവം ‘ധ്വാനി 2025’ ഫെബ്രുവരി 27-ന് ആവേശത്തോടെ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി രണ്ട് വേദികളിലായാണ് കലോത്സവം നടക്കുന്നത്. ബാംസൂരി, ചിത്രവീണ എന്നിവയായിരുന്നു വേദികൾ.
ആദ്യദിവസം 10.30 യോടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രശസ്ത ഗായകൻ ഫിറോസ് ബാബു മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം മാപ്പിള പാട്ടുകളുടെ തനിമയെക്കുറിച്ച് സംസാരിച്ചു. ആർട്സ് സെക്രട്ടറി മുഹ്സിന തെസ്നി സ്വാഗതം നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രൊ. ഡോ. സി സൈദലവി, കോളേജ് മേനേജ്മൻ്റ് അംഗമായ സൈദ് പുല്ലാണി എന്നിവർ സംസരിച്ചു. യാമിൻ, നൗഫൽ.പി.ടി, അബ്ദുൽ ബാരി.സി, നയീം .പി എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് മാഗസിൻ എഡിറ്റർ നിമിൽ നന്ദിപ്രസംഗം നിർവഹിച്ചു.
കലോത്സവം ബാംസൂരി (മെയിൻ സ്റ്റേജ്), ചിത്രവീണ (സെമിനാർ ഹാൾ) എന്നീ രണ്ട് വേദികളിലായി നടക്കുന്നു. ആദ്യ ദിവസത്തെ പ്രധാന മത്സരങ്ങളായ മാപ്പിളപ്പാട്ട്, ഭാരതനാട്യം, ഫോക് ഡാൻസ്, വട്ടപ്പാട്ട്,നാടകം, ഗാനമേള എന്നിവ ബാംസൂരി വേദിയിൽ അരങ്ങേറി. ചിത്രവീണ ഹാളിൽ ലളിതസംഗീതം, നാടോടിസംഗീതം, പാശ്ചാത്യസംഗീതം, തന്ത്രിവാദ്യം,സംഘഗാനം,കവിതാപാരായണം എന്നിവയും നടന്നു.