Febinsha Mariyam.T (second semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആവേശകരമായ ‘ധ്വനി 2025’ വാർഷിക കലാമേളക്ക് ഇന്ന് ഫെബ്രുവരി 28 ന് അവസാനം കുറിച്ചു. വ്യത്യസ്ഥ ഗ്രൂപ്പുകളുടെ ആവേശകരമായ പരിപാടിക്കൊടുവിൽ ഫാൽക്കൺ മുൻ നിരയിലെത്തി.
കലാമേളയുടെ രണ്ടാം ദിനത്തിൽ ദേശാഭക്തിഗാനം, മോണോ ആക്റ്റ്, ഒപ്പന, മൈം, തിരുവാതിര എന്നീ പരിപാടികൾ രണ്ട് വേദികളിലായി നടന്നു. മത്സരഫലം പുറത്ത് വന്നപ്പോൾ നാലാം സ്ഥാനത്ത് പതിനാറ് പോയിൻറുകളോടെ ടീം വാരിയേഴ്‌സ്, എഴുപതിരണ്ട് പോയൻ്റുകളോടെ മൂന്നാം സ്ഥാനം ടീം റാപ്റ്റേഴ്സ്, നൂറ്റി എൻപത് പോയിൻ്റുകളോട് രണ്ടാം സ്ഥാനം ഹണ്ടേഴ്‌സ്, ഇരുന്നൂറ്റി പതിനേഴ് പോയിൻ്റ്റുകളോടെ ഒന്നാം സ്ഥാനം ടീം ഫാൽക്കണും നേടി. വൈകുന്നേരം പ്രശസ്ത റാപ്പർ റിഷ് എൻകെയുടെ റാപ് മ്യൂസിക്കോടെ പരിപാടി അവസാനിച്ചു.