News

അറിവിന്റെ ആലയമായി മലബാർ കോളേജ് ലൈബ്രറി

ഫാത്തിമ ശിഫ്ന ടീ സി (1st Sem BA Multimedia)

വേങ്ങര: കോളേജ് ലൈബ്രറി വിദ്യാർത്ഥികൾക്ക് പഠനത്തിലും ഗവേഷണത്തിലും വൻ പിന്തുണയായി മാറിയിരിക്കുകയാണ്. വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ, സാഹിത്യകൃതികൾ, ഗവേഷണപ്രബന്ധങ്ങൾ, മാസികകൾ, ജേണലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന സമ്പന്നമായ ശേഖരം ലൈബ്രറിയിൽ ലഭ്യമാണ്.

വിദ്യാർത്ഥികൾ പ്രതിദിനം ലൈബ്രറിയിൽ എത്തി തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായനയിൽ മുഴുകുകയാണ്. ലൈബ്രറിയിലെ സാഹിത്യകൃതികൾ വായനാശീലവും ഭാഷാപാഠവും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

പഠനത്തിനും ചിന്തയ്ക്കും അനുയോജ്യമായ ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ പ്രത്യേകതയാണ്. കൂടാതെ, ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടുത്തിയും കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി ലൈബ്രറിയെ നവീകരിക്കാനുള്ള പദ്ധതികളും കോളേജ് ഭരണസമിതി ആരംഭിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ വിജ്ഞാനലോകം വിപുലീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മലബാർ കോളേജിലെ സീതിസാഹിബ് ലൈബ്രറി ഇന്ന് കോളേജിന്റെ അഭിമാനകേന്ദ്രമായി നിലകൊള്ളുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *