അൻസിൽ അൻസാർ (1st sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം സെമസ്റ്റർ പരീക്ഷ ഫല പ്രഖ്യാപനത്തിൻ്റെ ഭാഗമയി വിവിധ വകുപ്പുകളിലെ റാങ്ക് ജേതാക്കളെ കോളേജ് അലുംനി കമ്മിറ്റിയായ മക്കാസയുടെ നേതൃത്വത്തിൽ അദരം. ഫാത്തിമ കൻസാ (ബി.സി. എ), ആയിഷ തൻസേഹ (ബി. എ ഇംഗ്ലീഷ്), അഫീഫ ഹുസ്ന (ബികോം സി.എ), സഹ്ലല (സൈക്കോളോജി), റിൻഷ (ഇക്കണോമിക്സ്), നൗഫ് ബിൻത് നാസർ (ബി.എ മൾട്ടിമീഡിയ), ഫാത്തിമ ലിയാന (ബി.ബി.എ), ആയിഷ (ബികോം ട്ടി.ട്ടി), ദിൽന ഷിറിൻ (ഇലക്ട്രോണിക്സ്) തുടങ്ങിയവരെയാണ് ആദരിച്ചത്. വിദ്യാർഥികളുടെ ഉന്നമനത്തിനും സർഗ്ഗത്മക മുന്നേറ്റത്തിനും ഇത്തരത്തിലുള്ള പ്രോത്സാഹനം അനിവാര്യമാണ്. യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനു കുട്ടികൾക്ക് പ്രജോദനമാകാനും വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണകളും നൽകുക എന്നതാണ് മക്കാസ അലുംനി കമ്മിറ്റിയുടെ ലക്ഷ്യം. ഭാവിയിൽ സ്ക്കോളർഷിപ് നൽകുന്നതടക്കം കമ്മിറ്റിയുടെ ആലോചനയിലാണ്.
സമ്മാനദാന ചടങ്ങിൽ മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പർ പി.കെ നവാസ്. പി.കെ അസ്ലു (വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്), അഡ്വ. ത്വഹാനി, കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി, സി.ടി മുനീർ (മാനേജർ), അലി അക്ബർ പി.കെ (മെമ്പർ ഓഫ് മാനേജ്മെന്റ് കമ്മിറ്റി ), അലി മേലേതിൽ (വൈസ് പ്രസിഡന്റ്, പി.ടി.എ കമ്മിറ്റി), അബ്ദുറഹ്മാൻ കറുത്തേടത് (യൂണിയൻ അഡ്വൈസർ), നൗഫൽ പി.ടി (ഫൈൻ ആർട്സ് അഡ്വൈസർ ), ജാബിർ എം.പി (സ്റ്റാഫ് എഡിറ്റർ ), മക്കാസാ അലൂമ്നി ഭാരവാഹികളായ അഫ്സൽ പുള്ളാട്ട് (സെക്രട്ടറി), എ.കെ.പി ജുനൈദ്, ഫാസിൽ കുട്ടശ്ശേരി, സലീം കുറ്റാളൂർ,
കോളേജ് യൂണിയൻ ചെയർമാൻ സഫാഫ് പി, ഹിഷാം (യൂണിയൻ ജനറൽ സെക്രട്ടറി), എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.