തെന്നല: വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ തെന്നല അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ച പഠിതാക്കളെ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റ് അനുമോദിച്ചു. പ്രോജക്ടിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ സർവ്വേ നടത്തി നിരക്ഷരരെ കണ്ടെത്തി പഠിതാക്കൾക്ക് ക്ലാസ് നൽകിയിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തെന്നല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സലീന കരുമ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി നൗഷാദ്, മെമ്പർമാരായ സുലൈഖ പെരിങ്ങോടത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ ബാരി, സാക്ഷരത പ്രേരക്മാരായ ദേവി വി, ഹേമലത വി, എന്നിവർ ആശംയർപ്പിച്ചു. നോഡൽ പ്രേരക് പി ആബിദ സ്വാഗതവും ശ്രീദേവി പി ടി നന്ദിയും പറഞ്ഞു.
