News

എ ഐ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ച് കമ്പ്യൂട്ടർ സയൻസ് വകുപ്പ്

ഫാത്തിമ ഫിദ പി (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് എ ഐ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. ആർട്ടിഫിഷൽ ഇൻ്റലിജൻസ് (എ.ഐ) മേഖലയിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രമുഖ ടെക് കമ്പനിയായ എക്സൈഡറിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എ.ഐ. ട്രെയിനർ സുനിത് “മാസ്റ്റർ ദി ആർട്ട് ഓഫ് വൈബ് കോഡിംഗ്” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പ്രോഗ്രാമിംഗ് ലോകത്തിലെ പുതുമകളും എ.ഐ. ഉപയോഗിച്ച് വിപ്ലവകരമായ ആപ്പുകൾ രൂപപ്പെടുത്താനുള്ള വിദ്യകളും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളിൽ പ്രായോഗിക അറിവ് വളർത്തുന്നതിനും, ടെക്‌നോളജിയിലെ പുതിയ പ്രവണതകൾ മനസ്സിലാക്കുക എന്നതുമായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.

കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി അസ്ക്കർ അലി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ആധുനിക സാങ്കേതിക വിദ്യകളെ മനസ്സിലാക്കാനും പ്രായോഗികമായി ഉപയോഗിക്കാനും വിദ്യാർത്ഥികൾക്ക് ഈ പരിപാടി ഏറെ പ്രയോജനകരമായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *