ഫാത്തിമ റിൻസി. വി
(2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ എൻസിഎഐഐടി പരിപാടി നടന്നു. സെമിനാർ ഹാളിൽ വെച്ച് ഷമീം അക്തർ കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗം ഡിപ്പാർട്മെന്റ് മേധാവി അസ്‌കറലി കെ ടി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി സൈദലവി ആദ്യ ദിനം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നവീകരണത്തെയും സ്വാധീനത്തെയും കുറിച്ചുള്ള കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് നടത്തുന്ന രണ്ട് ദിവസ നാഷണൽ കോൺഫറൻസ് ആണ് നടന്നത്. കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത് . രണ്ടാം ദിനം കോളേജ് മാനേജ്മന്റ് ചെയർമാൻ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ സിടി മുനീർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ആർഷാദ് നാനക്കൽ, ആശിഖ്, നവാൽ മുഹമ്മദ്, നൂറ സി.ടി തുടങ്ങിയവർ സംസാരിച്ചു.